ഒഡീഷയിലെ പള്ളിയിൽ പൊലീസ് അതിക്രമം; മലയാളി വൈദികന് പരുക്ക്: ഫാ.ജോഷി ജോർജിനെ ബഹരാംപുർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ന്യൂഡൽഹി: ഒഡീഷയിൽ വൈദികർക്കുനേരെ വീണ്ടും അക്രമം. ഒഡീഷയിലെ ബഹരാംപുർ രൂപതയിലെ ജൂബ ഇടവക പള്ളിയിൽ കയറിയ പൊലീസ് ഉദ്യോഗസ്ഥർ മലയാളി വൈദികനെ മർദിച്ചു. പള്ളിക്കു സമീപമുള്ള ഗ്രാമത്തിൽ നടന്ന റെയ്ഡിൽ കഞ്ചാവ് പിടികൂടിയതിനെ തുടർന്നു നടത്തിയ തുടർ പരിശോധനയ്ക്കിടയാണ് പൊലീസ് പള്ളിയിലെത്തിയത്.
പള്ളിയിലുണ്ടായിരുന്ന ആളുകളെ പരിശോധിക്കാനും മർദിക്കാനും തുടങ്ങിയപ്പോൾ തടയാനെത്തിയ ഇടവക വികാരി ഫാ.ജോഷി ജോർജിനെയും പൊലീസ് സംഘം ക്രൂരമായി മർദിച്ചു. തോളെല്ലിനും കൈക്കും പൊട്ടലുണ്ടായ ഫാ.ജോഷി ജോർജിനെ ബഹരാംപുർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാക്കിസ്ഥാനിൽ നിന്ന് വന്ന് മതപരിവർത്തനം ചെയ്യുകയാണെന്ന് ആരോപിച്ചാണ് പൊലീസ് ഉദ്യോഗസ്ഥർ മർദിച്ചതെന്ന് ഫാ. ജോഷി പറഞ്ഞു. പള്ളിയിലെ വസ്തുവകകൾ നശിപ്പിച്ച പൊലീസ് വൈദികന്റെ മുറിയിൽ സൂക്ഷിച്ചിരുന്ന നാൽപതിനായിരത്തോളം രൂപ അപഹരിച്ചതായും രൂപതാ നേതൃത്വം ആരോപിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group