video
play-sharp-fill

എസ്എസ്എൽസി, പ്ലസ്‌ടു പരീക്ഷകളുടെ മൂല്യനിർണയം ആരംഭിച്ചു; കോട്ടയം ജില്ലയിൽ 10 ക്യാമ്പുകൾ; എസ്എസ്എൽസിക്ക് നാലും പ്ലസ്‌ടുവിന് ആറും  മൂല്യനിർണയ ക്യാമ്പുകളാണുള്ളത്

എസ്എസ്എൽസി, പ്ലസ്‌ടു പരീക്ഷകളുടെ മൂല്യനിർണയം ആരംഭിച്ചു; കോട്ടയം ജില്ലയിൽ 10 ക്യാമ്പുകൾ; എസ്എസ്എൽസിക്ക് നാലും പ്ലസ്‌ടുവിന് ആറും മൂല്യനിർണയ ക്യാമ്പുകളാണുള്ളത്

Spread the love

കോട്ടയം:  ജില്ലയിൽ എസ്എസ്എൽസി, പ്ലസ്‌ടു പരീക്ഷകളുടെ മൂല്യനിർണയം ആരംഭിച്ചു. എസ്എസ്എൽസിക്കു നാലും പ്ലസ്‌ടുവിന് ആറും മൂല്യനിർണയ ക്യാംപുകളാണുള്ളത്.

കാരാപ്പുഴ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ചുങ്കം സിഎംഎസ് കോളജ് ഹയർ സെക്കൻഡറി സ്കൂൾ, ആർപ്പൂക്കര മെഡിക്കൽ കോളജ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, വൈക്കം തെക്കേനട ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലാണ് എസ്എസ്എൽസി മൂല്യനിർണയ ക്യാംപുകൾ.

പാലാ എംജി ജിഎച്ച്എസ്എസ്, സെന്റ് തോമസ് എച്ച് എസ്എസ്, കോട്ടയം സെന്റ് ആൻസ് എച്ച്എസ്എസ്, എംടിഎസ് എച്ച്എസ്എസ്, മൗണ്ട് കാർമൽ എച്ച്എസ്എസ്, എസ്എച്ച് മൗണ്ട് എച്ച്എസ് എസ് എന്നിവി‌ടങ്ങളിലാണു പ്ലസ്‌ടു പരീക്ഷാ പേപ്പറുകളുടെ മൂല്യനിർണയം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group