video
play-sharp-fill

കോട്ടയം മൂന്നിലവ് കടപുഴ പാലം പുനർനിർമ്മാണം കേന്ദ്ര ഇടപെടൽ ഉണ്ടാകും: ഫ്രാൻസിസ് ജോർജ് എം.പി

കോട്ടയം മൂന്നിലവ് കടപുഴ പാലം പുനർനിർമ്മാണം കേന്ദ്ര ഇടപെടൽ ഉണ്ടാകും: ഫ്രാൻസിസ് ജോർജ് എം.പി

Spread the love

കോട്ടയം :  2021 ൽ ഉണ്ടായ അതി തീവ്ര മഴയെ തുടർന്ന് തകർന്നു വീണ കോട്ടയം ജില്ലയിലെ മൂന്നിലവ് പഞ്ചായത്തിലെ കടപുഴ പാലം പുനർനിർമ്മിക്കുന്നതിന് ആവശ്യമായി നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ഗോത്ര കാര്യ വകുപ്പ് മന്ത്രി ജൂവൽ ഓറം ഉറപ്പ് നൽകിയതായി ഫ്രാൻസിസ് ജോർജ് എം.പി.അറിയിച്ചു.

കോട്ടയം ലോക്സഭാ മണ്ഡലത്തിലെ ഏക പട്ടികജാതി പട്ടിക വർഗ്ഗ പഞ്ചായത്തായ മൂന്നിലവിലെ കടപുഴ പാലം അടിയന്തിരമായി പുനർനിർമ്മിക്കണമെന്ന ആവശ്യം ലോക്സഭയിലെ ശൂന്യവേളയിൽ ഉന്നയിച്ചതിന് മറുപടിയായി മന്ത്രി അറിയിച്ചതാണ് ഇക്കാര്യം.

പാലം തകർന്നതോടെ മലഞ്ചെരുവുകൾ നിറഞ്ഞ പഞ്ചായത്തിലെ ഭൂരിപക്ഷം ജനങ്ങളുടെയും സഞ്ചാരം ദുഷ്കരമായിരിക്കുകയാണ്. ആശുപത്രികൾ, സ്കൂൾ,കോളജ് എന്നിവിടങ്ങളിലേക്ക് ജനങ്ങൾക്ക് പോകാൻ 20 കിലോമീറ്ററിലധികം യാത്ര ചെയ്യേണ്ട സ്ഥിതി ആണന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലം തകർന്നിട്ട് മൂന്നുവർഷം കഴിഞ്ഞിട്ടും പുനർ നിർമ്മിക്കാനുള്ള യാതൊരു നടപടിയും സംസ്ഥാന സർക്കാർ ഇതുവരെ സ്വീകരിച്ചിട്ടില്ല.

പൊതു മരാമത്ത് വകുപ്പ് തയ്യാറാക്കിയ എസ്റ്റിമേറ്റ് അനുസരിച്ച് പാലം പുതുക്കി പണിയാൻ 4 കോടിയും അപ്രാച്ച് റോഡ് നിർമ്മാണത്തിന് 8 കോടിയും രൂപയാണ് കണക്കാക്കിയിരിക്കുന്നത്. ഇത്രയും രൂപ അനുവദിച്ച് പാലത്തിൻ്റെയും അപ്രോച്ച് റോഡിന്റെയും നിർമ്മാണം എത്രയും വേഗം ആരംഭിക്കണമെന്നും ഫ്രാൻസിസ് ജോർജ് ആവശ്യപെട്ടു.