
തലനാടന്‍ ഗ്രാബൂവിന് ഭൗമസൂചികാ പദവി; വിദേശ വിപണിയിൽ ഇനി ഡിമാന്റേറും
കോട്ടയം: വിദേശ വിപണിയിൽ ഇനി ഗ്രാമ്പൂവിന് പ്രിയമേറും. തലനാടിലും പരിസരപ്രദേശങ്ങളിലും കൃഷിചെയ്യുന്ന തലനാടന്‍ ഗ്രാമ്ബുവിനു ഭൗമസൂചികാ പദവി ലഭിച്ചു. ഇതോടെ ഗ്രാമ്പൂവിന് വിദേശ വിപണിയിൽ സ്വീകാര്യത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. അഞ്ചുവര്‍ഷം നീണ്ട പ്രയത്നത്തിനൊടുവിലാണ് ഔദ്യോഗിക അംഗീകാരം ലഭിച്ചത്.
കേരള കാർഷിക സർവകലാശാല ബൗദ്ധിക സ്വത്തവകാശ സെന്റർ, കൃഷിവകുപ്പ്, തലനാട് ഗ്രാമ്ബു ഉത്പാദക സംസ്‌കരണ വ്യാവസായിക സഹകരണ സംഘം, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്, തലനാട് ഗ്രാമപഞ്ചായത്ത് എന്നിവയുടെ കൂട്ടായ ശ്രമഫലമാണ് അംഗീകാരത്തിനിടയാക്കിയത്.
ജില്ലയില്‍ മാത്രം ഉത്പാദിപ്പിക്കുന്ന ഒരു ഉല്‍പ്പന്നത്തിന് ആദ്യമായാണ് ഭൗമസൂചിക പദവി ലഭിക്കുന്നതെന്ന് കര്‍ഷക കൂട്ടായ്മയായ തലനാടന്‍ ക്ലോവ് ഗ്രോവേഴ്‌സ് ആന്‍ഡ് പ്രോസസിംഗ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രവര്‍ത്തകര്‍ പറയുന്നു.
തലനാട്, പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, തലപ്പലം, തീക്കോയി, മേലുകാവ്, തേടനാട് , മൂന്നിലവ്, ഈരാറ്റുപേട്ട നഗരസഭ എന്നീ തദ്ദേശസ്ഥാപന പ്രദേശങ്ങളിലാണ് തലനാടന്‍ ഗ്രാമ്പൂ കൃഷി ചെയ്യുന്നത്. ഇവിടത്തെ പ്രത്യേക കാലാവസ്ഥ ഗ്രാമ്ബുവിനെ വ്യത്യസ്തമാക്കുന്നു. ഉയര്‍ന്ന ഗുണനിലവാരവും കൂടുതല്‍ വലിപ്പവുമാണ് പ്രത്യേകത.
Whatsapp Group 1 | Whatsapp Group 2 |Telegram Group
