
മുഖം സുന്ദരമാക്കാം; കരുവാളിപ്പ് മാറാൻ കറ്റാര്‍വാഴ കൊണ്ടൊരു കിടിലൻ ഫേസ് പാക്ക്
ചർമ്മത്തെ ഈർപ്പമുള്ളതാക്കാനും മുഖക്കുരുവിനെ ചെറുക്കാനും കറ്റാർവാഴ സഹായകമാണ്.
ഇതിൻ്റെ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ ചുവപ്പ്, ചൊറിച്ചില്‍ എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. ചർമ്മത്തിന് ആവശ്യത്തിന് ജലാംശം നല്‍കാനും മോയ്ചറൈസ് ചെയ്ത് നില്‍ക്കാനും എപ്പോഴും സഹായിക്കുന്നതാണ് കറ്റാർവാഴ. ദിവസവും കറ്റാർവാഴ ജെല്‍ ഇട്ട ശേഷം മുഖം മസാജ് ചെയ്യുന്നത് വരണ്ട ചർമ്മം അകറ്റുന്നതിനും ഭംഗിയും നല്‍കാനും സഹായിക്കുന്നതാണ്. മുഖത്തെ കരുവാളിപ്പ് മാറാൻ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന കറ്റാർവാഴ കൊണ്ടുള്ള ഫേസ് പാക്കുകള്‍ പരിചയപ്പെടാം.
ഒന്ന്
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് സ്പൂണ്‍ കറ്റാർവാഴ ജെലും അല്പം റോസ് വാട്ടറും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 20 മിനുട്ടിന് ശേഷം കഴുകി കളയുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.
രണ്ട്
രണ്ട് ടേബിള്‍സ്പൂണ്‍ കറ്റാർവാഴ ജെല്ലില്‍ അല്പം മഞ്ഞള്‍ പൊടിയും ഒരു ടേബിള്‍സ്പൂണ്‍ തൈരും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകി കളയാം.
മൂന്ന്
രണ്ട് സ്പൂണ്‍ കറ്റാർവാഴ ജെല്ലും അല്പം കടലമാവും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക.