ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് വേട്ട; രണ്ട് മലയാളികളെ കേന്ദ്രീകരിച്ച് അന്വേഷണം

Spread the love

തസ്ലിമയ്ക്ക് ഹൈബ്രിഡ് കഞ്ചാവ് നൽകിയവരെ കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതിനെ തുടർന്ന്,ദുബായും ബംഗളൂരുവും കേന്ദ്രമാക്കി പ്രവർത്തിക്കുന്ന രണ്ട് മലയാളികളെ പിന്തുടർന്നാണ് അന്വേഷണം.ഇതിൽ ഒരാൾ ലഹരി കേസുകളിൽ മുൻപും അറസ്റ്റിലായിട്ടുണ്ട്.ഹൈബ്രിഡ് കഞ്ചാവ് വേട്ടയിൽ കൂടുതൽ കണ്ണികൾക്കായി അന്വേഷണം തുടങ്ങിയിരിക്കുകയാണ് എക്സൈസ് സംഘം.

video
play-sharp-fill

തസ്ലിമ സുൽത്താന വർഷങ്ങളായി സിനിമ മേഖലയിൽ സജീവമാണ്.എട്ട് ഭാഷകളിൽ പ്രവീണ്യമുള്ള ഇവരുടെ ജോലി തിരക്കഥ വിവർത്തനമാണ്.തസ്ലിമയ്ക്ക് കാർ വാടകയ്ക്ക് എടുത്ത് നൽകിയ സ്ത്രീയ്ക്ക്‌ ലഹരി ഇടപാടുമായി ബന്ധമുണ്ടോ എന്നും അന്വേഷണം നടക്കുന്നുണ്ട്. പ്രതികൾ രണ്ട് സിനിമാ താരങ്ങളുടെ പേരുകളാണ് വെളിപ്പെടുത്തിയതെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ എസ് വിനോദ് കുമാർ പറഞ്ഞിരുന്നു.