
കോട്ടയം: ഓവർസീസ് റസിഡൻ്റ് മലയാളീസ് അസോസിയേഷൻ “ഓർമ ഇൻ്റർനാഷനൽ” വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ഓൺലൈൻ പ്രസംഗ മത്സരം മുന്നാം സീസണിലേക്ക്.
മൂന്നുഘട്ടങ്ങളിലായി നടക്കുന്ന മത്സരത്തിൽ വിജയികൾക്കായി ഈ സീസണിലും 10 ലക്ഷം രൂപയുടെ കാഷ് അവാർഡുകളുണ്ട്.
ആദ്യഘട്ട മത്സരം ഏപ്രിൽ 25 വരെയാണ്. ആദ്യഘട്ടത്തിൽ മികച്ച പ്രകടനം നടത്തുന്ന ജൂനിയർ, സീനിയർ കാറ്റഗറികളിലെ ഇംഗ്ലിഷ്, മലയാളം വിഭാഗം വിദ്യാർഥിക ളിൽനിന്നു തിരഞ്ഞെടുക്കപ്പെടുന്ന 25 വീതം പേർക്കു രണ്ടാംഘട്ടത്തിൽ മത്സരിക്കാം. രണ്ടാം റൗണ്ടിൽ വിജയിക്കുന്ന 13 വീതം വിദ്യാർഥികൾ ഫൈനൽ റൗണ്ടിലെത്തും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
റജിസ്‌റ്റർ ചെയ്യുന്ന സമയത്തു പഠിക്കുന്ന ഗ്രേഡ് അനുസരിച്ച്, 7-ാം ക്ലാസ് മുതൽ 10-ാം ക്ലാസ് വരെയുള്ളവർക്കു ജൂനിയറിലും 11-ാം ക്ലാസ് മുതൽ ഡിഗ്രി അവസാനവർഷം വരെയുള്ളവർക്കു സീനിയറിലും മത്സരിക്കാം. ഗ്രാൻഡ് ഫിനാലെ ഓഗസ്റ്റ‌് 8നും 9നും പാലായിൽ.
പ്രസംഗവിഷയം : ലോകസമാധാനം 3 മിനിറ്റിൽ കവിയാത്ത പ്രസംഗത്തിന്റെ വിഡിയോ, ഗൂഗിൾഫോമിലൂടെ അപ്ലോഡ് ചെയ്യണം.
കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക
ഓഗസ്റ്റ‌് 8, 9 തീയതികളിലായി നടക്കുന്ന മത്സരവും രജിസ്ട്രേഷനും തികച്ചും സൗജന്യമായി ആണ് നടക്കുന്നത്.
മത്സരത്തിന്റെ ആദ്യ റൗണ്ടിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് സൗജന്യമായി നിരന്തര പ്രസംഗ പരിശീലനം നൽകിയാണ് മത്സരാർത്ഥികളെ ഫിനാലയിലേക്ക് തയ്യാറാക്കുന്നത്.
മുൻ സീസണുകളിലെ മത്സരാർത്ഥികളും വിജയികളും ഏറെ പ്രതീക്ഷയോടെയാണ് മൂന്നാം സീസൺ ആയി കാത്തിരിക്കുന്നത്.