മുണ്ടക്കയം ചിറ്റടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രക്കാരായ മുണ്ടക്കയം സ്വദേശികൾക്ക് ഗുരുതര പരിക്ക്; കാർ യാത്രക്കാരും ഡ്രൈവറും മൂക്കറ്റം കള്ളിൽ; സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കാണാം!

Spread the love

മുണ്ടക്കയം: ദേശീയപാതയിൽ ചിറ്റടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. ഇന്നലെ രാത്രി എട്ടരയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ ബൈക്ക് യാത്രക്കാരായ മുണ്ടക്കയം സ്വദേശികൾക്ക് ഗുരുതര പരിക്കേറ്റു.

video
play-sharp-fill

മുണ്ടക്കയം ഭാഗത്ത് നിന്ന് പാറത്തോട്ടിലേയ്ക്ക് പോയ കാറും കാഞ്ഞിരപ്പള്ളി നിന്നും മുണ്ടക്കയത്തേയ്ക്ക് വന്ന ബൈക്കുമായാണ് ഇടിച്ചത്. കാർ ഡ്രൈവറും യാത്രക്കാരും മൂക്കറ്റം കള്ളിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.

അപകടത്തിൽ ബൈക്ക് യാത്രികരായ കൂട്ടിക്കൽ സ്വദേശി ആറ്റിങ്ങൽ സനൽ, വേലനിലം വടക്കേടത്ത് ശ്രീജേഷ് സുകുമാരൻ എന്നിവരെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group