
രാജവെമ്പാല കൂട്ടത്തോടെ ജനവാസമേഖലകളിലേക്ക്; ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ്
കണ്ണൂർ:രാജവെമ്പാല കടിച്ചാല്‍ 6 മുതല്‍ 15 മിനിറ്റിനകം മരണം സംഭവിക്കാമെന്നും ഉടൻ വിദഗ്ധ ചികിത്സ ലഭിച്ചാല്‍ മാത്രമേ രക്ഷപ്പെടുത്താനാകൂ എന്നുമാണ് വിദഗ്ധർ പറയുന്നത്.വേനല്‍ കടുത്തതോടെ പാമ്പുകളും കാട് വിട്ട് ജനവാസമേഖലകളിലേക്ക് ഇറങ്ങിത്തുടങ്ങി.കണ്ണൂരിലെ വനംവകുപ്പിലെ താല്‍ക്കാലിക വാച്ചറും പാമ്പ് പിടുത്തക്കാരനുമായ ഫൈസല്‍ വിളക്കോട് പറയുന്നത്,പാമ്പുകൾ ജനവാസ കേന്ദ്രങ്ങളില്‍ കൂടുതല്‍ കാണപ്പെടുന്നുണ്ടെന്നും ജാഗ്രത വേണമെന്നുമാണ്.മാർക് സംഘടനയിലെ അംഗവും, വാച്ചറുമായ ഫൈസൽ മൂന്ന് വർഷത്തിനുള്ളില്‍ മൂവായിരത്തിലധികം പാമ്പുകളെ പിടികൂടിയിട്ടുണ്ട്.
ഉഗ്രവിഷമുള്ള രാജവെമ്പാല നാട്ടിലിറങ്ങി യതോടെ ജനങ്ങളും പരിഭ്രാന്തിയിലാണ്.ഫൈസൽ പിടികൂടിയതിൽ 87 എണ്ണവും രാജവെമ്പാലകളാണ്.പിടികൂടുന്ന എല്ലാത്തിനെയും കാട്ടിലാണ് തുറന്നുവിടുന്നതും.വേനല്‍ കടുത്തതോടെയാണ് പാമ്പുകളും കാട് വിട്ട് ജനവാസമേഖലകളിലേക്ക് ഇറങ്ങിതുടങ്ങിയത്.