video
play-sharp-fill

കുവൈത്തില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട ഇന്ത്യക്കാരിയെ തിരിച്ചറിഞ്ഞു.

കുവൈത്തില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട ഇന്ത്യക്കാരിയെ തിരിച്ചറിഞ്ഞു.

Spread the love

കുവൈത്ത് സിറ്റി:കുവൈത്തില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട ഇന്ത്യക്കാരിയെ തിരിച്ചറിഞ്ഞു. കർണാടക ഹവേരി റണിബ്ബന്നൂർ സ്വദേശിനിയായ മുബാഷിറ (34) ആണ് കഴിഞ്ഞ ദിവസം ദാരുണമായി കൊല്ലപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയും ഇന്ത്യക്കാരൻ തന്നെയാണ്.

മുബാഷിറയുടെ കഴുത്തില്‍ കത്തി കൊണ്ട് കുത്തിയാണ് പ്രതി കൊലപ്പെടുത്തിയത്.മുറിവ് വളരെ ആഴത്തിലുള്ളതിനാല്‍ സംഭവസ്ഥലത്തുവെച്ച്‌ തന്നെ ഇവർ മരണപ്പെട്ടിരുന്നു.സംഭവം നടന്ന സ്ഥലത്തുനിന്ന് തെളിവുകള്‍ ശേഖരിക്കുകയും കുത്താനുപയോഗിച്ച കത്തി കണ്ടെടുക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.പ്രതിയെ കസ്റ്റഡിയിലെടുത്ത് കൂടുതല്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group