video
play-sharp-fill

വീട്ടില്‍ അതിക്രമിച്ച്‌ കയറിയ യുവാവ് കാമുകിയെ കുത്തി പരിക്കേൽപ്പിച്ചു, അമ്മയെ കൊലപ്പെടുത്തി

വീട്ടില്‍ അതിക്രമിച്ച്‌ കയറിയ യുവാവ് കാമുകിയെ കുത്തി പരിക്കേൽപ്പിച്ചു, അമ്മയെ കൊലപ്പെടുത്തി

Spread the love

ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തില്‍ 20കാരിയുടെ വീട്ടില്‍ അതിക്രമിച്ച്‌ കയറിയ യുവാവ്, കാമുകിയുടെ അമ്മയെ ആക്രമിച്ച്‌ കൊലപ്പെടുത്തി. വിവാഹത്തിനായി ഒരു വർഷം കാത്തിരിക്കണം എന്ന് പറഞ്ഞതിനെ തുടർന്നാണ് ആക്രമിച്ചത്.യുവതിയുമായി ആറു വര്‍ഷമായി പ്രതി നവീന്‍ പ്രണയത്തിലായിരുന്നു.യുവതിയുടെ വീട്ടില്‍ അതിക്രമിച്ച്‌ കയറിയ പ്രതി യുവതിയെ കുത്തിയത് കണ്ടപ്പോൾ ,തടയാൻ ശ്രമിച്ച യുവതിയുടെ അമ്മയെയും ഇയാൾ ആക്രമിച്ചു.സംഭവസ്ഥലത്ത് തന്നെ യുവതിയുടെ അമ്മ ലക്ഷ്മി മരിച്ചു. ആശുപത്രിയിലെത്തിച്ച ദീപികയുടെ നില ഗുരുതരമായി തുടരുകയാണ്.

അയല്‍വാസികള്‍ അറിയിച്ചതിന് തുടർന്നാണ് പൊലീസ് സംഭവസ്ഥലത്തെത്തുന്നത്.തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ശ്രീകക്കുളം ജില്ലയില്‍ നിന്നും പ്രതി നവീനെ പൊലീസ് പിടികൂടുകയായിരുന്നു.