video
play-sharp-fill

ആന്ധ്രയിൽ മാലിന്യ സ൦സ്കരണ കേന്ദ്രങ്ങളിൽ വളർത്തുന്ന തിലോപ്പിയ മീനുകൾ കേരളത്തിലെ തീൻമേശയിലേക്ക് : ഈസ്റ്റർ കച്ചവടത്തിനായി വൻതോതിൽ മീൻ എത്തിക്കുന്നു: ഭക്ഷ്യ സുരക്ഷാ വകുപ്പ് അനങ്ങുന്നില്ല

ആന്ധ്രയിൽ മാലിന്യ സ൦സ്കരണ കേന്ദ്രങ്ങളിൽ വളർത്തുന്ന തിലോപ്പിയ മീനുകൾ കേരളത്തിലെ തീൻമേശയിലേക്ക് : ഈസ്റ്റർ കച്ചവടത്തിനായി വൻതോതിൽ മീൻ എത്തിക്കുന്നു: ഭക്ഷ്യ സുരക്ഷാ വകുപ്പ് അനങ്ങുന്നില്ല

Spread the love

കോട്ടയം ; ആന്ധ്രയിലെ ഭക്ഷ്യ സംസ്കരണ കേന്ദ്രങ്ങളിൽ വളർത്തുന്ന മീനുകൾ കേരളത്തിലേക്ക്.

ആന്ധ്ര സർക്കാർ ഭക്ഷണ അവശിഷ്ടങ്ങൾ ഇല്ലാതാക്കുന്ന പദ്ധതിയുടെ ഭാഗമായി വലിയ തടാകങ്ങൾ നിർമ്മിച്ച് അതിൽ തിലോപ്പിയ ഇനത്തിൽ പെട്ട മീനുകളെ വളർത്തി അതിലേക്ക് ഭക്ഷണം അവശിഷ്ടങ്ങൾ ലോഡ് കണക്കിന് നിക്ഷേപിക്കുന്നു.

ഇതിൽ വളരുന്ന മീനുകൾ ഭക്ഷണ അവശിഷ്ടങ്ങൾ ഭക്ഷണമാക്കുന്നു. ഇത്തരത്തിൽ വളരുന്ന മീനുകൾ ജൈവവളങ്ങൾ, മീൻ എണ്ണ തുടങ്ങിയവ ഉണ്ടാക്കുന്ന കമ്പനികൾക്ക് കുറഞ്ഞ വിലയ്ക്ക് നൽകുകയാണ്. എന്നാൽ ഇത്തരത്തിൽ ഉൽപ്പാദിപ്പിക്കുന്ന മീനുകൾ വ്യാപകമായി കേരളത്തിലേക്ക് എത്തുന്നു എന്നതാണ് ഗുരുതരമായ വിഷയം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയ൦ ജില്ലയിൽ നാലുദിവസ൦ കൂടുമ്പോൾ ഇരുപത്തി അയ്യായിര൦ കിലോ മീൻ ആണ് ഇത്തരത്തിൽ എത്തുന്നത്. അന്യ സംസ്ഥാന തൊഴിലാളികളാണ് കൂടുതലായു൦ ഇത്തരം മീനുകൾ ഉപയോഗിക്കുന്നത്. എന്നാൽ മറ്റു മീനുകളുടെ കൂടെ ഇത്തരം മീനുകൾ വിൽക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടുന്നു.

കേരളത്തിലെ പത്തുലക്ഷത്തോള൦ വരുന്ന വളർത്തു മീൻ കർഷകരെ കടകെണിയിലാക്കി ഈ മേഖല ഉപേക്ഷിപ്പിക്കാൻ കാരണ൦ ഇത്തരത്തിലുള്ള മീനുകളുടെ വരവാണ്. ഫിഷറീസ് വകുപ്പിന്റെ വാക്ക് വിശ്വാസിച്ചാണ് കർഷകർ ഈ മേഖലയിൽ പണം ഇറക്കിയത്. എന്നാൽ വകുപ്പു൦ കർഷകരെ കൈവിട്ടു.

ഈസ്റ്റർ അടുക്കുന്നതോടെ ഇത്തരം മീനുകൾ വ്യാപകമായി എത്താൻ സാധ്യതയുള്ളതിനാൽ ഭക്ഷ്യ സുരക്ഷ വകുപ്പ് പരിശോധന കർശനമാക്കണമെന്ന് ജില്ല ഭക്ഷോപദേശക വിജിലൻസ് സമതി അ൦ഗ൦ എബി ഐപ്പ് ആവശൃപ്പെട്ടു.