പണം കിട്ടാത്ത ദേഷ്യത്തിൽ എ ടി എം തല്ലി തകർത്തു; യുവാവ് അറസ്റ്റിൽ

Spread the love

സ്വന്തംലേഖകൻ

video
play-sharp-fill

തൃശ്യൂർ : പണം കിട്ടാത്ത ദേഷ്യത്തിൽ എ ടി എം കൗണ്ടർ കല്ല്‌കൊണ്ടിടിച്ച് തകർത്ത യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു.പേരാമംഗലം തെച്ചിക്കോട്ട്കാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കുന്നപ്പിള്ളി ശിവദാസ്(36)ആണ് അറസ്റ്റിലായത്.പേരാമംഗലം പൊലിസ് സ്റ്റേഷനു സമീപം റെയിൽവേ മേൽപ്പാലത്തിനോട് ചേർന്നുള്ള എ ടി എം കൗണ്ടറാണ് തകർത്തത്.ഇന്നലെ പുലർച്ചെ അഞ്ചോടെയാണ് സംഭവം. പണമെടുക്കാൻ ശ്രമിച്ചിച്ചിട്ടും ലഭിക്കാതിരുന്നപ്പോൾ കൗണ്ടറിന്റെ ഗ്ലാസ് സ്‌ക്രീനും മറ്റും തകർക്കുകയായിരുന്നു.1,20,000 രൂപയുടെ നഷ്ടമുണ്ടായതായാണ് ബാങ്ക് അധികൃതർ അറിയിച്ചത്.ഐ ടി പ്രാഫസറാണ് ശിവദാസ്,ഭാര്യ ഡോക്ടറാണ്.ഈ കൗണ്ടറിൽ പതിവായി പണം കിട്ടാറില്ലന്നു പറയുന്നു.കൗണ്ടർ തകർത്ത വിവരം ഇയാൾ തന്നെ അറിയിക്കുകയായിരുന്നെന്നും മദ്യലഹരിയിൽ ചെയ്തതാണെന്ന് സംശയിക്കുന്നതെന്നും പൊലിസ് പറഞ്ഞു.പ്രതിക്ക് ജ്യാമ്യം അനുവദിച്ചു.