ആറടിയിലധികം നീളം വരുന്ന മൂർഖനെ പിടികൂടി

Spread the love

തലയോലപ്പറമ്പ്: ആറടിയിലധികം നീളം വരുന്ന മൂർഖനെ സാഹസികമായി പിടികൂടി സർപ്പ അംഗങ്ങള്‍. ഉമ്മാംകുന്ന് പന്തലാട്ട് ജോസിന്‍റെ വീട്ടിൽ നിന്നാണ് മൂർഖനെ പിടികൂടിയത്.

ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. ഇവിടെ വാടകയ്ക്ക് താമസിക്കുന്ന വീട്ടുകാരുടെ വളർത്തുനായ ഉച്ചമുതല്‍ നിർത്താതെ കുരച്ചതിനെത്തുടർന്ന് വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് മൂർഖൻ പത്തി വിടർത്തി നില്‍ക്കുന്നതു കണ്ടത്. ഭയചകിതരായ വീട്ടുകാർ ഉടനെ സർപ്പ അംഗങ്ങളെ വിവരമറിയിക്കുകയായിരുന്നു.

തൃപ്പൂണിത്തുറയില്‍നിന്നെത്തിയ സ്നേക്ക് റെസ്ക്യൂ അംഗങ്ങളായ വിഗ്‌നേഷ് കുമാർ, ജിയോ എന്നിവർ ചേർന്ന് വീടിന്‍റെ പടിയുടെ ഭാഗത്തെ സ്ളാബിനുള്ളില്‍ കയറിയ മൂർഖനെ ഒന്നര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവില്‍ സാഹസികമായി പിടികൂടി. ശേഷം പിടികൂടിയ മൂർഖനെ വനംവകുപ്പിന് കൈമാറും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group