കോട്ടയം കോടിമതയില്‍ പെട്ടിഓട്ടോ സ്റ്റാന്‍ഡിലേക്ക് കാര്‍ നിന്ത്രണം വിട്ട് ഇടിച്ചു കയറി; അപകടം ഡ്രൈവര്‍ ഉറങ്ങിപ്പോയതിനെ തുടര്‍ന്ന്

Spread the love

കോട്ടയം എം.സി. റോഡില്‍ കോടിമത പാലത്തിന് സമീപം കാര്‍ നിന്ത്രണം വിട്ട് പെട്ടിഓട്ടോ സ്റ്റാന്‍ഡിലേക്ക് ഇടിച്ചുകയറി. സംഭവത്തിൽ ആളപായമില്ല.

ഇന്നു രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. കോട്ടയം ഭാഗത്തേക്ക് വന്ന ഓള്‍ട്ടോ കാറാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ ഓടിച്ചിരുന്നയാള്‍ ഉറങ്ങിപ്പോയതിനെ തുടര്‍ന്നാണ് അപകം ഉണ്ടായത്.

ഈ സമയം സറ്റാന്‍ഡില്‍ ആള്‍ ഇല്ലാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി. സ്റ്റാന്‍ഡില്‍ പാര്‍ക്കു ചെയ്തിരുന്ന പെട്ടിഓട്ടോറിയയുടെ മുന്‍ഭാഗം തകര്‍ന്നു. ഇതിനിടെ കാര്‍ യാത്രികനും പെട്ടിഓട്ടോറിക്ഷാ തൊളിലാളികളും തമ്മില്‍ വാക്കേറ്റവും ഉണ്ടായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group