video
play-sharp-fill

കുമരകം കോണത്താറ്റ് പാലം തുറക്കുന്നതുവരെ സമരം: ചാണ്ടി ഉമ്മൻ എംഎല്‍എ: ഇന്നത്തെ മാർച്ച് വൈകുന്നേരം 4 – ന്  കവണാറ്റിൻകരയിൽ നിന്നാരംഭിക്കും

കുമരകം കോണത്താറ്റ് പാലം തുറക്കുന്നതുവരെ സമരം: ചാണ്ടി ഉമ്മൻ എംഎല്‍എ: ഇന്നത്തെ മാർച്ച് വൈകുന്നേരം 4 – ന്  കവണാറ്റിൻകരയിൽ നിന്നാരംഭിക്കും

Spread the love

കുമരകം: കോണത്താറ്റ് പാലത്തിന്‍റെ നിർമാണം പൂർത്തീകരിക്കുംവരെ തുടർസമരങ്ങള്‍ നടത്തുമെന്ന് ചാണ്ടി ഉമ്മൻ എംഎല്‍എ പ്രഖ്യാപിചു.
ഐഎൻടിയുസി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇല്ലിക്കല്‍ കവലയില്‍ നിന്നും കുമരകം കോണത്താറ്റു പാലത്തിലേക്ക് നടത്തിയ ലോംഗ് മാർച്ച്‌ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്‍റ് ഫിലിപ് ജോസഫിന്‍റെ നേതൃത്വത്തില്‍ ഇല്ലിക്കല്‍ കവലയില്‍നിന്ന് ആരംഭിച്ച ലോംഗ് മാർച്ച്‌ ജാഥാ ക്യാപ്റ്റന് പതാക കൈമാറി ചാണ്ടി ഉമ്മൻ എംഎല്‍എ ഫ്ലാഗ് ഓഫ് ചെയ്തു.

ഫിലിപ് ജോസഫിന്‍റെ അധ്യക്ഷതയില്‍ കുമരകത്ത് നടന്ന സമാപന സമ്മേളനം കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം ജോസഫ് വാഴക്കൻ ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യോഗത്തില്‍ ഡിസിസി ഭാരവാഹികളായ ജി. ഗോപകുമാർ, ആനന്ദ് പഞ്ഞിക്കാരൻ , പി.വി. പ്രസാദ്, സണ്ണി കാഞ്ഞിരം, നന്തിയോട് ബഷീർ, അനിയൻ മാത്യു, ജിജി പോത്തൻ, എം.വി. മനോജ്, അച്ചൻകുഞ്ഞ് ചേക്കോന്തയില്‍, എ. വി. തോമസ് ജില്ലാ ഭാരവാഹികളായ റൂബി ചാക്കോ ,

സക്കീർ ചങ്ങമ്പള്ളി , ബിജു കൂമ്പിക്കല്‍, ബിന്‍റെ ജോസഫ് , ബിജു വലിയമല, സി. ജെ. സാബു, ചാണ്ടി മണലേല്‍, ആർപ്പൂക്കര തങ്കച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഇന്നത്തെ മാർച്ച് വൈകുന്നേരം 4 – ന്  കവണാറ്റിൻ കരയിൽ നിന്നാരംഭിക്കും. മാർച്ച്

കുമരകത്തെത്തുമ്പോൾ മുൻ മന്ത്രി കെ.സി.ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയും. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് മുഖ്യപ്രഭാഷണം നടത്തും.