video
play-sharp-fill

കേന്ദ്രത്തിന്റെ ചിറകിലേറി മാറ്റത്തിന് ഒരുങ്ങി ആലപ്പുഴ

കേന്ദ്രത്തിന്റെ ചിറകിലേറി മാറ്റത്തിന് ഒരുങ്ങി ആലപ്പുഴ

Spread the love

ആലപ്പുഴ:ആലപ്പുഴയുടെ വിനോദ സഞ്ചാര മേഖലയെ പുഷ്ടിപ്പെടുത്താനും ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുവാനും സ്വദേശ് ദർശൻ 2.0 എന്ന പദ്ധതിയിൽ ആലപ്പുഴയെ ഉൾപ്പെടുത്തി 93 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ ഉത്തരവായി.ആലപ്പുഴ എ ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ് എന്ന പേരിലുള്ള പദ്ധതിക്കാണ് 93.177 കോടി രൂപ അനുവദിച്ചത്.

ഇതിലൂടെ ആലപ്പുഴയുടെ വിനോദ സഞ്ചാര മേഖല പുത്തൻ ഉണർവിലേക്ക് വരുമെന്ന കാര്യത്തിൽ തർക്കമില്ല.പദ്ധതി പൂർത്തിയാവുമ്പോൾ ആലപ്പുഴ ബീച്ച്, കനലുകൾ ക്രൂയിസ് ടെർമിനൽ എന്നിവ അന്താരാഷ്ട്ര നിലവാരിത്തിലേക്ക് ഉയരും.ഇതിൽ ആലപ്പുഴ ബീച്ചിന്റെ നവീകരണത്തിന് 24 കോടി രൂപയാണ് മാറ്റി വെച്ചിരിക്കുന്നത്.

നടപ്പാതകൾ ഇരിപ്പിടങ്ങൾ വേദികൾ കൂടുതൽ പാർക്കിങ് സൗകര്യം എല്ലാം ഇതിൽ ഉൾപ്പെടും.പുന്നമട ഫിനിഷിങ് പോയിന്റിന്റെ നവീകരണത്തിന് 8.5 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കര നവീകരണത്തിന് 37 കോടി രൂപയും ഉൾപ്പെടുത്തിയാണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. കഫേകൾ ദീപലങ്കാരങ്ങൾ മാലിന്യ സംസ്‍കരണം ഇവയെല്ലാം ഇതിൽ ഉൾപ്പെട്ടിട്ടുള്ളവയാണ്.