video
play-sharp-fill

ഇടിക്കൂട്ടിലെ ഇതിഹാസം വി.ഇസഡ് .സെബാസ്റ്റ്യന് ആദരവ് നൽകി നാട്

ഇടിക്കൂട്ടിലെ ഇതിഹാസം വി.ഇസഡ് .സെബാസ്റ്റ്യന് ആദരവ് നൽകി നാട്

Spread the love

കാരകം: കരാട്ടെയിൽ അമേരിക്കൻ വേൾഡ് മാർഷൽ ആർട്സ് ഫെഡറേഷന്റെ ഒൻപതാമത്

ബ്ലാക്ക് ബെൽറ്റ് നേടിയ ആദ്യ ഇന്ത്യക്കാരൻ ആയ ഗ്രാൻഡ് മാസ്റ്റർ
വി. ഇസഡ് .സെബാസ്റ്റ്യന് ആദരവ് നൽകി. ശക്തീശ്വരം ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച്

നടന്ന ചടങ്ങിൽ ശക്തീശ്വരം ശാഖ പ്രസിഡണ്ട് പി വി സാന്റപ്പൻ. സെക്രട്ടറി സാനു, 38 നമ്പർ ശാഖ പ്രസിഡണ്ട് അജയൻ മോഴച്ചേരിയിൽ എന്നിവർ ചേർന്ന് ആദരവ് നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കരാട്ടയിലെ 45 വർഷത്തെ സേവനം മുൻനിർത്തി മാഗസിൻ പ്ലാറ്റിനം ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നൽകി സെബാസ്റ്റ്യനെ ആദരിച്ചിരുന്നു. വിവിധ മാർഷ്യൽ ആർട്സിന്റെ

ആധുനിക രീതിയിലുള്ള സ്കൂൾ ആയ കൊ-ഇൻ-ചി അക്കാഡമി ഓഫ് മാർഷ്യൽ ആർട്സിന്റെ സ്ഥാപകനും ഡയറക്ടറും ആണ് വി. ഇസഡ് . സെബാസ്റ്റ്യൻ. ഇന്ത്യ കൂടാതെ ഒമാനിലും

യുഎസിലും ബ്രാഞ്ചുകൾ ഉള്ള അക്കാദമിയിൽ സ്കൂളുകളും ഡോജോയും ഉൾപ്പെടെ 81 ക്ലാസുകൾ ആണുള്ളത്.