
കുമരകം നാലുപങ്ക് ബോട്ട് ടെർമിനൽ ഭാഗത്തേക്കുള്ള കൊഞ്ചുമട – പള്ളിക്കായൽ റോഡ് റീടാറിംഗ് പൂർത്തിയായി
കുമരകം :പഞ്ചായത്ത് നസ്രത്ത് വാർഡിലെ കൊഞ്ചുമട പള്ളിക്കായൽ റോഡിന്റ റീടാറിങ്ങ് വർക്ക് പൂർത്തിയാക്കി. കുമരകത്തെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രമായ നാലുപങ്ക് ബോട്ട്
ടെർമിനൽ ഭാഗത്തേക്കും ഇവിടെയുള്ള നിരവധി പാടശേഖരങ്ങളിലേക്കും എത്തുന്ന നൂറുകണക്കിന് ആളുകളുടെ ഏക ആശ്രയമാണ് ഈ റോഡ്. ടാറിംഗ് ഇളകി വലിയ കുഴികൾ
രൂപപ്പെട്ട നിലയിൽ റോഡ് തകർന്നതിനാൽ ഇതുവഴിയുള്ള യാത്ര ദുഷ്ക്കരമായിരുന്നു. കുമരകം ഗ്രാമ പഞ്ചായത്തിന്റ 2023-24 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി വാർഡ് മെമ്പർ
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പി.കെ. സേതുവിന്റ നിർദ്ദേശപ്രകാരം അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് പ്രവൃത്തി പൂർത്തിയാക്കിയത്.
Third Eye News Live
0