video
play-sharp-fill

വളവുള്ള റോഡുകളാണ് അപകടമേഖലയെന്ന ധാരണ തിരുത്തി സംസ്ഥാനത്തെ 2024ലെ  റോഡപകടങ്ങളുടെ കണക്ക്; ഏറ്റവും കൂടുതൽ വാഹനാപകടം ഉണ്ടായതും കൂടുതൽ പേർ മരിച്ചതും റോഡുകളിലെ വളവില്ലാത്ത ഭാഗങ്ങളിൽ; അപകടകാരണം അമിതവേഗതയും അശ്രദ്ധക്കുറവുമെന്ന് വിലയിരുത്തൽ

വളവുള്ള റോഡുകളാണ് അപകടമേഖലയെന്ന ധാരണ തിരുത്തി സംസ്ഥാനത്തെ 2024ലെ റോഡപകടങ്ങളുടെ കണക്ക്; ഏറ്റവും കൂടുതൽ വാഹനാപകടം ഉണ്ടായതും കൂടുതൽ പേർ മരിച്ചതും റോഡുകളിലെ വളവില്ലാത്ത ഭാഗങ്ങളിൽ; അപകടകാരണം അമിതവേഗതയും അശ്രദ്ധക്കുറവുമെന്ന് വിലയിരുത്തൽ

Spread the love

തിരുവനന്തപുരം: വളവുള്ള റോഡുകളാണ് അപകടമേഖലയെന്ന ധാരണ തിരുത്തി 2024 ലെ അപകടങ്ങളുടെ കണക്ക്. സംസ്ഥാനത്ത് കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വാഹനാപകടമുണ്ടായതും കൂടുതൽ പേർ മരിച്ചതും റോഡുകളിലെ വളവില്ലാത്ത ഭാഗങ്ങളിലാണ്. ആകെയുണ്ടായ 48,783 അപകടങ്ങളിൽ 28,338 എണ്ണവും വളവും തിരിവുമൊന്നുമില്ലാത്ത റോഡുകളിലാണെന്ന് പൊലീസ് വകുപ്പ് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.

അപകടങ്ങളിൽ ആകെയുണ്ടായ 3846 മരണങ്ങളിൽ 2132 എണ്ണവും സംഭവിച്ചത് വളവില്ലാത്ത റോഡുകളിലെ അപകടങ്ങളിലാണ്.

ഇത്തരം റോഡുകളിൽ വാഹനങ്ങളുടെ അമിതവേഗവും ശ്രദ്ധക്കുറവുമാണ് അപകടങ്ങൾക്കു കാരണമായി വിലയിരുത്തുന്നത്. നേരെയുള്ള റോഡുകളിൽ അപകടങ്ങളിൽ പരുക്കേറ്റവരുടെ എണ്ണവും വളരെ കൂടുതലാണ്. 22,075 പേർക്ക് അതിഗുരുതര പരുക്കും 9,777 പേർക്ക് സാരമായ പരുക്കും സംഭവിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോഡിലെ വളവുള്ള മേഖലയിൽ അപകടം കുറഞ്ഞെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ആകെ 5583 അപകടങ്ങളിൽ മരിച്ചത് 532 പേർ. റോഡിലെ കുഴികളിൽ വീണുള്ള അപകടവും കുറഞ്ഞെന്നാണ് കണക്കുകൾ. 11 അപകടങ്ങൾ മാത്രമാണ് റോഡിലെ കുഴിയിൽ വീണുണ്ടായത്. ഒരാൾ മരിച്ചു. റോഡ് പണി നടക്കുന്നിടത്ത് സൂചനാബോർഡുകൾ ഇല്ലാത്തതിനാൽ 728 അപകടങ്ങളിൽ 78 പേർ മരിച്ചു. 578 പേർക്ക് അതിഗുരുതരമായും 283 പേർക്ക് സാരമായും പരുക്കേറ്റു. തുറസ്സായ ഏരിയകളിലെ റോഡ് ഭാഗങ്ങളിലാണ് ഏറ്റവും കൂടുതൽ അപകടം നടന്നത്.

15,266 അപകടങ്ങളിൽ 1,292 പേരാണ് മരിച്ചത്. റസിഡൻഷ്യൽ ഏരിയയാണ് അപകടങ്ങളിൽ രണ്ടാം സ്ഥാനത്ത്. 6,885 അപകടങ്ങളിൽ 548 പേർ മരിച്ചു. തെളിഞ്ഞ അന്തരീക്ഷത്തിലായിരുന്നു അപകടങ്ങളിലേറെയുമെന്നും റിപ്പോർട്ടിൽ പറയുന്നു. ആകെയുണ്ടായതിൽ 40,315 അപകടങ്ങളും തെളിഞ്ഞ കാലാവസ്ഥയിലാണ് സംഭവിച്ചത്. 2874 പേർ ഇൗ അപകടങ്ങളിൽ മരിച്ചു. മേഘം മൂടിയ അന്തരീക്ഷത്തിൽ 4,104 അപകടങ്ങളാണ് നടന്നത്. 459 പേർ മരിച്ചു. മഞ്ഞിൽ കാഴ്ച മങ്ങിയുണ്ടായ 3564 അപകടങ്ങളിൽ 411 പേർ മരിച്ചെന്നും റിപ്പോർട്ടിലുണ്ട്.