
50 അടിയോളം താഴ്ച്ചയുള്ള പഞ്ചായത്ത് കിണറ്റില്‍ അകപ്പെട്ട് 76കാരി ; രക്ഷകരായി അഗ്നിശമനസേന
പത്തനംതിട്ട : 50 അടിയോളം താഴ്ച്ചയുള്ള കിണറ്റില്‍ അകപ്പെട്ട 76കാരിക്ക് രക്ഷകരായി അഗ്നിശമനസേന.
മല്ലപ്പള്ളി ആനിക്കാട് പഞ്ചായത്തില്‍ പുളിക്കാമല രാജീവ് ഗാന്ധി കോളനിയിലെ പഞ്ചായത്ത് കിണറ്റില്‍ അകപ്പെട്ട സരസമ്മയ്ക്കാണ് അഗ്നിശമന സേന രക്ഷകർ ആയത്.
സംഭവം അറിഞ്ഞ് എത്തിയ ഗ്രാമപഞ്ചായത്ത് അംഗം അജി വിവരം വിവരമറിയിച്ചതിനെ തുടർന്ന് സംഭവ സ്ഥലത്ത് അഗ്നിശമന സേന എത്തി രക്ഷാപ്രവർത്തനം നടത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഗ്നി രക്ഷാ സംഘത്തില്‍ ഉള്‍പ്പെടുന്ന സണ്ണി , റോപ്പിന്റെ സഹായത്താല്‍ സരസമ്മയെ രക്ഷപ്പെടുത്തി പുറത്ത് എത്തിക്കുകയായിരുന്നു. തുടർന്ന് സരസമ്മയെ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സീനിയർ റെസ്ക്യൂ ഓഫീസർ അജിത് കുമാറിന്റെ നേതൃത്വത്തില്‍ സുധീഷ്, വർഗീസ് ഫിലിപ്പ്, പ്രദീപ്, സജിമോൻ എന്നിവർ രക്ഷാപ്രവർത്തനത്തില്‍ പങ്കെടുത്തു.
Third Eye News Live
0