video
play-sharp-fill

വെടിക്കെട്ട് ബാറ്റിംഗ് : പഞ്ചാബ് കിങ്സിന് തുടര്‍ച്ചയായ രണ്ടാം ജയം ; ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ എട്ടു വിക്കറ്റിന് പരാജയപ്പെടുത്തി പഞ്ചാബ്

വെടിക്കെട്ട് ബാറ്റിംഗ് : പഞ്ചാബ് കിങ്സിന് തുടര്‍ച്ചയായ രണ്ടാം ജയം ; ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ എട്ടു വിക്കറ്റിന് പരാജയപ്പെടുത്തി പഞ്ചാബ്

Spread the love

ലഖ്നൗ: ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിന് തുടര്‍ച്ചയായ രണ്ടാം ജയം. ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ എട്ടു വിക്കറ്റിനാണ് പഞ്ചാബ് പരാജയപ്പെടുത്തിയത്. ലഖ്‌നൗ ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം 16.2 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി പഞ്ചാബ് മറികടന്നു. ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങ്, ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍, നേഹല്‍ വധേര എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് പഞ്ചാബിന്റെ ജയം എളുപ്പമാക്കിയത്.

മൂന്നാം ഓവറില്‍ പ്രിയാന്‍ശ് ആര്യയെ (8) നഷ്ടപ്പെട്ട ശേഷം മൈതാനത്ത് പഞ്ചാബിന്റെ ബാറ്റിങ് വിരുന്നായിരുന്നു. 34 പന്തില്‍ നിന്ന് മൂന്ന് സിക്‌സും ഒമ്പത് ഫോറുമടക്കം 69 റണ്‍സെടുത്ത പ്രഭ്‌സിമ്രാനാണ് അവരുടെ ടോപ് സ്‌കോറര്‍. ശ്രേയസ് അയ്യര്‍ വെറും 30 പന്തില്‍ നിന്ന് നാലു സിക്‌സും മൂന്ന് ഫോറുമടക്കം 52 റണ്‍സോടെ പുറത്താകാതെ നിന്നു. 25 പന്തുകള്‍ നേരിട്ട നേഹല്‍ വധേര 43 റണ്‍സുമായി പുറത്താകാതെ നിന്നു. നാലു സിക്‌സും മൂന്ന് ഫോറുമടങ്ങുന്നതായിരുന്നു നേഹലിന്റെ ഇന്നിങ്‌സ്.

രണ്ടാം വിക്കറ്റില്‍ പ്രഭ്‌സിമ്രാന്‍ – ശ്രേയസ് അയ്യര്‍ സഖ്യം 84 റണ്‍സും മൂന്നാം വിക്കറ്റില്‍ ശ്രേയസ് – നേഹല്‍ സഖ്യം 67 റണ്‍സും സ്‌കോര്‍ബോര്‍ഡിലേക്ക് ചേര്‍ത്തു. പഞ്ചാബ് ഇന്നിങ്‌സില്‍ വീണ രണ്ടു വിക്കറ്റുകളും സ്വന്തമാക്കിയത് ലഖ്‌നൗ സ്പിന്നര്‍ ദിഗ്വേഷ് സിങ്ങായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലഖ്നൗ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 171 റണ്‍സെടുത്തത്. നിക്കോളാസ് പുരന്‍, ആയുഷ് ബധോനി, ഏയ്ഡന്‍ മാര്‍ക്രം, അബ്ദുള്‍ സമദ് എന്നിവരുടെ ഇന്നിങ്സുകളാണ് ലഖ്നൗവിനെ 171-ല്‍ എത്തിച്ചത്.