video
play-sharp-fill

സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് പണം തട്ടാൻ ശ്രമം; പ്രീ സ്കൂൾ അധ്യാപികയും സംഘവും പിടിയിൽ

സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് പണം തട്ടാൻ ശ്രമം; പ്രീ സ്കൂൾ അധ്യാപികയും സംഘവും പിടിയിൽ

Spread the love

ക്ലാസിലെ വിദ്യാർത്ഥിയുടെ പിതാവിനെ പ്രണയക്കെണിയിൽപ്പെടുത്തി പണം തട്ടിയതിന് ബെംഗളൂരുവിലെ പ്രീസ്‌കൂൾ അധ്യാപികയെയും സംഘത്തെയും സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ശ്രീദേവി റുഡഗിയെയും രണ്ട് യുവാക്കളെയുമാണ് അറസ്റ്റ് ചെയ്തത്. പണം നൽകിയില്ലെങ്കിൽ സ്വകാര്യ വീഡിയോകളും ഫോട്ടോകളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായാണ് പരാതി.

കലാസിപാൾയയിലെ ബിസിനസുകാരനായ രാഹുൽ തന്റെ മകളെ 2023-ൽ റുദാഗിയുടെ പ്രീ സ്‌കൂളിൽ ചേർക്കുകയും, പിന്നീട് റുദാഗിയും ഇയാളും തമ്മിൽ സൗഹൃദത്തിൽ ആകുകയായിരുന്നു. രുദാഗിയുമായി രഹസ്യ സംഭാഷണത്തിന് രാഹുൽ പ്രത്യേക സിം കാർഡും ഫോണും വാങ്ങുകയും ചെയ്തു. പിന്നീട് ഇതിന്റെ പേരിൽ ഇയാളിൽ നിന്ന് അധ്യാപികയും സംഘവും 4 ലക്ഷം രൂപ തട്ടിയെടുത്തു.