video
play-sharp-fill

സിനിമയുടെ പ്രമേയം സഭയുടെ വിശ്വാസങ്ങൾക്കെതിര്; കത്തോലിക്ക വിശ്വാസവുമായി ബന്ധപ്പെട്ട ചില അടയാളങ്ങളെ അവഹേളിക്കുന്നു, മതചിഹ്നങ്ങളെ അവഹേളിക്കുന്നത് ബോധപൂർവ്വമാണെങ്കിൽ അംഗീകരിക്കാനാവില്ല, മോഹൻലാൽ ഖേദം പ്രകടിപ്പിച്ചപ്പോൾ ക്രൈസ്തവ വിശ്വാസികളുടെ വിഷമം എന്തുകൊണ്ട് കാണാതെ പോയി; എമ്പുരാൻ സിനിമയ്ക്കെതിരെ വിമർശനവുമായി സീറോ മലബാർ സഭ

സിനിമയുടെ പ്രമേയം സഭയുടെ വിശ്വാസങ്ങൾക്കെതിര്; കത്തോലിക്ക വിശ്വാസവുമായി ബന്ധപ്പെട്ട ചില അടയാളങ്ങളെ അവഹേളിക്കുന്നു, മതചിഹ്നങ്ങളെ അവഹേളിക്കുന്നത് ബോധപൂർവ്വമാണെങ്കിൽ അംഗീകരിക്കാനാവില്ല, മോഹൻലാൽ ഖേദം പ്രകടിപ്പിച്ചപ്പോൾ ക്രൈസ്തവ വിശ്വാസികളുടെ വിഷമം എന്തുകൊണ്ട് കാണാതെ പോയി; എമ്പുരാൻ സിനിമയ്ക്കെതിരെ വിമർശനവുമായി സീറോ മലബാർ സഭ

Spread the love

കൊച്ചി: എമ്പുരാൻ സിനിമയ്ക്കെതിരെ വിമർശനവുമായി സീറോ മലബാർ സഭ. സിനിമയുടെ പ്രമേയം സഭയുടെ വിശ്വാസങ്ങൾക്കെതിരെന്ന് സീറോ മലബാർ സഭ കുറ്റപ്പെടുത്തി. കത്തോലിക്ക വിശ്വാസവുമായി ബന്ധപ്പെട്ട ചില അടയാളങ്ങളെ എമ്പുരാൻ അവഹേളിക്കുന്നുണ്ടെന്ന് സഭ ആരോപിച്ചു.

മതചിഹ്നങ്ങളെ അവഹേളിക്കുന്നത് നല്ല പ്രവണതയല്ല. ഇത് ബോധപൂർവ്വമാണെങ്കിൽ അംഗീകരിക്കാനാവില്ലെന്നും ഈ കാര്യത്തിൽ അണിയറപ്രവർത്തകർ ജാഗ്രത കാണിക്കണമെന്നും സീറോ മലബാർ സഭ അറിയിച്ചു. മോഹൻലാലിന്റെ ഖേദ പ്രകടനത്തെ കുറിച്ചും സീറോ മലബാർ സഭ നിലപാട് വ്യക്തമാക്കി. മോഹൻലാൽ ഖേദം പ്രകടിപ്പിച്ചപ്പോൾ ക്രൈസ്തവ വിശ്വാസികളുടെ വിഷമം എന്തുകൊണ്ട് കാണാതെ പോയി എന്നും നിലവിലെ സാഹചര്യം ആശങ്കയുളവാക്കുന്നുണ്ടെന്നും സീറോ മലബാർ സഭഅറിയിച്ചു.

അണിയറ പ്രവർത്തകരാണ് ഇതിന് ഉത്തരം നൽകേണ്ടത്. വിനോദോപാധിയെ വിവാദോപാധിയാക്കരുതെന്നും സഭ കുറ്റപ്പെടുത്തി. അതേസമയം, ആർഎസ്എസ് മുഖപത്രം ഓർഗനൈസറിൽ വന്ന ലേഖനത്തോട് സീറോമലബാർ സഭ പ്രതികരിച്ചില്ല. രാഷ്ട്രീയ പാർട്ടികളുടെ നിലപാടിനോട് പ്രതികരണമില്ല എന്നാണ് സഭവ്യക്തമാക്കിയത്. സഭാ വിശ്വാസങ്ങളെ ഇകഴ്ത്തി കാണിക്കുന്ന സിനിമകൾ തുടർച്ചയായി വരുന്നുണ്ടെന്നും ഇത് സഭയെ ആശങ്കപ്പെടുത്തുന്നുണ്ടെന്നും സഭ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എമ്പുരാൻ സിനിമക്കെതിരെ കടുത്ത വിമർശനമാണ് ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ ഉന്നയിച്ചത്. എമ്പുരാനിൽ ക്രിസ്‌ത്യൻ വിരുദ്ധ ആശയങ്ങളുണ്ടെന്നാണ് ഇന്നലെ ജിതിൻ ജേക്കബിന്റെ ലേഖനത്തിൽ എഴുതിയത്. ക്രിസ്തീയ വിശ്വാസികളുടെ ആശയങ്ങൾക്കും വിശ്വാസങ്ങൾക്കും എതിരായിട്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത് എന്നാണ് ലേഖനത്തിൽ ചൂണ്ടിക്കാട്ടിയ കാര്യം.

ദൈവപുത്രൻ തന്നെ തെറ്റുചെയ്യുമ്പോൾ ചെകുത്താനെയല്ലാതെ വേറെ ആരെ ആശ്രയിക്കാൻ എന്ന സംഭാഷണത്തെ ലേഖനത്തിൽ വിമർശിക്കുന്നുണ്ട്. ക്രിസ്തീയ വിശ്വാസത്തിൽ, ‘ദൈവപുത്രൻ’ മറ്റാരുമല്ല, ലോകത്തിന്റെ പാപങ്ങൾ വഹിച്ചുകൊണ്ട് മനുഷ്യരാശിയെ വീണ്ടെടുക്കാൻ കുരിശിൽ കയറിയ മിശിഹായായ യേശുക്രിസ്തുവാണ്. അപ്പോൾ, എമ്പുരാന്റെ എഴുത്തുകാരന്റെ അഭിപ്രായത്തിൽ ക്രിസ്തു എന്ത് ‘പാപം’ ചെയ്തു? ദൈവം അയച്ചതായി കരുതപ്പെടുന്ന ഈ ‘കറുത്ത മാലാഖ’ ആരാണ്? ഏറ്റവും പ്രധാനമായി, ഏത് ക്രിസ്തീയ തിരുവെഴുത്തിലാണ് ഈ ആശയം നിലനിൽക്കുന്നത്?’ എന്നാണ് പുതിയ ലേഖനത്തിൽ ചോദിക്കുന്നത്.

ഈ ലേഖനം സോഷ്യൽ മീഡിയയിൽ പലവിധത്തിൽ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ലേഖനത്തെ എതിർത്തും അനുകൂലിച്ചും ആളുകൾ രംഗത്തുവന്നു. ഈ പശ്ചാത്തലത്തിൽ ലേഖനത്തിൽ കൂടുതൽ വിശദീകരണവുമായി ലേഖകൻ ജിതിൻ രംഗത്തുവന്നു. സോഷ്യൽ മീഡിയാ പോസ്റ്റിലൂടെയാണ് അദ്ദേഹം കൂടുതൽ വിശദീകരണം നൽകിയത്.

സിനിമയിൽ ഏറ്റവും കൂടുതൽ അവഹേളിച്ചിരിക്കുന്നത് ക്രിസ്ത്യൻ വിശ്വാസങ്ങളെയാണെന്നാണ് ജിതിൻ വിശദീകരിക്കുന്നത്. എമ്പുരാൻ എന്ന പേര് തന്നെ ഒളിച്ചു കടത്തൽ ആണ്. ക്രിസ്‌ത്യാനികൾ ദൈവത്തെ തമ്പുരാനെ എന്ന് വിളിച്ച് ദിവസവും പ്രാർത്ഥിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. പ്രധാനമായും ക്രിസ്‌ത്യൻ വിശ്വാസികളെ ഉദ്ദേശിച്ച് ഉള്ളതാണ് പോസ്റ്റ് എന്നാണ് ജിതിൻ വിശദീകരിക്കുന്നത്.