കുംഭ ഭരണി ആഘോഷിക്കുവാൻ വിദേശ മദ്യ വില്പന; കേസിൽ വേളൂർ സ്വദേശി എക്സൈസിന്റെ പിടിയിൽ; ഇയാളിൽ നിന്നും 10 ലിറ്റർ മദ്യം പിടിച്ചെടുത്തു; ഉദ്യോഗസ്ഥരെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിടികൂടിയത് തന്ത്രപരമായി

Spread the love

കോട്ടയം: കുംഭഭരണി ആഘോഷിക്കുവാൻ വിദേശ മദ്യ വില്പന നടത്തിയ കേസിൽ ഒരാൾ പിടിയിൽ. വേളൂർ സ്വദേശി പുത്തൻ പറമ്പിൽ അനീഷ് പി കെ (44) ആണ് എക്സൈസിന്റെ പിടിയിലായത്.

video
play-sharp-fill

ജില്ലയിൽ ലഹരിക്കെതിരെ നടക്കുന്ന റെയ്ഡിന്റെ ഭാഗമായി എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അരുൺ. സി. ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

ഇയാളിൽ നിന്നും പത്ത് ലിറ്റർ മദ്യം പിടിച്ചെടുത്തു. എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട മാത്രയിൽ ഓടി രക്ഷപെടുവാൻ ശ്രമിച്ച പ്രതിയെ തന്ത്രപരമായി കുടുക്കുകയായിരുന്നു. ഇയാൾ കഴിഞ്ഞ കുറെ വർഷങ്ങളായി മദ്യവില്പന നടത്തി വരുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബൈജു മോൻ കെ സി പ്രിവന്റിവ് ഓഫീസർ നി ഫി ജേക്കബ് സിവിൽ എക്സൈസ് ഓഫീസർമാരായ ദീപക്,അരുൺ ലാൽ ,അജു ജോസഫ്, സുനിൽകുമാർ കെ വനിതാ സിവിൽ എക്സൈസ് ഓഫീസർ പ്രിയ കെ എം, സിവിൽ എക്സൈസ് ഡ്രൈവർ ബിബിൻ ജോയ് എന്നിവരും പങ്കെടുത്തു.