
തെരുവുനായയുടെ ആക്രമണം; കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കൊച്ചി: തെരുവുനായയുടെ ആക്രമണത്തില്‍ നാലുകുട്ടികള്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെയും വൈകീട്ടുമായിരുന്നു തെരുവുനായയുടെ ആക്രമണം ഉണ്ടായത്. യുപി സ്കൂള്‍ റോഡില്‍ താമസിക്കുന്ന ഝാർഖണ്ഡ് സ്വദേശി സുരാജിന്റെ മക്കളായ ഓം, ശിവം, റാസി എന്നിവർക്കും ഉസ്താദ് നഗർ അറക്കവീട്ടില്‍ നൗഷാദിന്റെ മകൻ മുഹമ്മദ് നഹാനുമാണ് പരിക്കേറ്റത്.
ഇന്ന് കേരളത്തിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് തെരുവുനായ ശല്യം. മൃഗസംരക്ഷണവകുപ്പ് നടത്തിയ പുതിയ സെൻസസ് കണക്കുകള്‍ പ്രകാരം രണ്ടരലക്ഷത്തിലധികമാണ് കേരളത്തില്‍ തെരുവ് നായ്ക്കളുടെ ഏകദേശ എണ്ണം. തെരുവില്‍ അലക്ഷ്യമായി വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ കഴിച്ച് പെറ്റു പെരുകി ഇവയുടെ എണ്ണം കൂടി വരുന്നു.
Third Eye News Live
0