video
play-sharp-fill

പറ്റുന്നില്ല, ഗുഡ്ബൈ; കേരളത്തിലെ ഈ ജില്ലയില്‍ പ്രതിദിനം വിവാഹമോചനം നേടുന്നത് നാല് ദമ്പതിമാർ

പറ്റുന്നില്ല, ഗുഡ്ബൈ; കേരളത്തിലെ ഈ ജില്ലയില്‍ പ്രതിദിനം വിവാഹമോചനം നേടുന്നത് നാല് ദമ്പതിമാർ

Spread the love

കോട്ടയം: കേരളത്തിലെ കുടുംബ കോടതികളിൽ വിവാഹമോചനങ്ങൾ പെരുകുകയാണ്. കോട്ടയം ജില്ലയിൽ ഒരു ദിവസം ശരാശരി 4 ദമ്പതിമാർ വീതം വിവാഹമോചിതരാകുന്നുവെന്ന് റിപ്പോർട്ടുകൾ.

ദിവസവും ശരാശരി 6 വിവാഹമോചന കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ട്. 2024ലെ കണക്കനുസരിച്ച് ജില്ലയിൽ 1565 ദമ്പതികൾ വേർപിരിയുകയും 2181 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. കുടുംബ ജീവിതത്തിൽ താളപ്പിഴകൾ കൂടുന്നു എന്നാണ് ഏറ്റുമാനൂർ, പാല എന്നീ കുടുംബ കോടതികളിൽ നിന്നും ലഭിച്ച വിവരം.

ശാരീരികവും മാനസികവുമായ പീഡനം, ഭാര്യയുടെയോ ഭർത്താവിന്റെയോ വിവാഹേതര ബന്ധം, ലഹരി ഉപയോഗം, വിവാഹത്തിന് മുമ്ബ് പറഞ്ഞ പല കാര്യങ്ങളും നുണയാണെന്ന് തെളിയുക തുടങ്ങിയവയാണ് വേർ പിരിയലിന്റെ പ്രധാന കാരണങ്ങളായി കണക്കാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ചില പരാതികള്‍ കോടതി ഇടപെട്ട് തീർപ്പാക്കി. അതില്‍ പ്രധാനപ്പെട്ടത്, പ്രായമായ മാതാപിതാക്കളുടെ സംരക്ഷണം സംബന്ധിച്ചുള്ള തർക്കം തുടങ്ങിയവയാണ്. എട്ട് വർഷം മുമ്ബുള്ള ഒരു കേസാണ് ഏറ്റുമാനൂരില്‍ തീർപ്പാക്കിയ ഏറ്റവും പഴയ കേസ്. ഇവിടെ വെറും 20 ദിവസത്തിനുളളിലും പരാതികളില്‍ പരിഹാരം കണ്ടിട്ടുണ്ട്. 18 ദിവസം കൊണ്ട് കേസ് തീർപ്പാക്കാൻ പാലാ കോടതിക്കും കഴിഞ്ഞിട്ടുണ്ട്.