video
play-sharp-fill

ഗൂഗിള്‍ മാപ്പിലുണ്ട് അധികമാര്‍ക്കും അറിയാത്ത ഒരടിപൊളി ഫീച്ചര്‍; പുതിയ ഫീച്ചറിനെ കുറിച്ച്  കൂടുതൽ അറിയാം

ഗൂഗിള്‍ മാപ്പിലുണ്ട് അധികമാര്‍ക്കും അറിയാത്ത ഒരടിപൊളി ഫീച്ചര്‍; പുതിയ ഫീച്ചറിനെ കുറിച്ച് കൂടുതൽ അറിയാം

Spread the love

ഇന്ന് ഗൂഗിള്‍ മാപ്പിനെ ആശ്രയിക്കുന്നവർ നിരവധിയാണ്. ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച്‌ പണികിട്ടിയവരും അപകടത്തില്‍പ്പെട്ടവരുമുണ്ട്. എന്നിരുന്നാലും ഇന്നത്തെക്കാലത്ത് ഒഴിച്ചുകൂടാനാവാത്ത ഒരു ആപ്ളിക്കേഷനാണിത്. ഇതില്‍ അധികമാർക്കും അറിയാത്ത ഒരു ഗംഭീര ഫീച്ചറുണ്ട്. ക്യാമറ ഉപയോഗിച്ച്‌ വഴി കണ്ടെത്തുന്നത് എങ്ങനെയെന്ന് നോക്കിയാലോ?

 

ഗൂഗിള്‍ മാപ്പിലെ ‘ലൈവ് വ്യൂ’ എന്ന ഫീച്ചറാണിത്. ആദ്യം ഗൂഗിള്‍ മാപ്പ് ഓണ്‍ ചെയ്യണം. ശേഷം അതിന്റെ സേർച്ച്‌ ബാറില്‍ എവിടെയാണോ പോകേണ്ടത്, ആ സ്ഥലം ടൈപ്പ് ചെയ്തുകൊ‌ടുക്കാം. സ്ഥലം തിരഞ്ഞെടുത്ത് സ്റ്റാർട്ട് ബട്ടണ്‍ അമർത്താം. ഇനി ഏത് ദിശയിലേക്കാണ് പോകേണ്ടത് എന്ന് സംശയം ഉള്ളവർക്ക് ലൈവ് വ്യൂ ഓപ്ഷൻ തിരഞ്ഞെടുക്കാം. ഗൂഗിള്‍ മാപ്പിന്റെ ഹോം സ്‌ക്രീനില്‍ ‘ഡയറക്‌ഷൻസ്’ എന്നതില്‍ ഏത് തരം യാത്രയാണ് എന്നത് തിരഞ്ഞെടുക്കാനുള്ള ഓപ്‌ഷനുകള്‍ ഉണ്ടാവും. അതില്‍ നടക്കാനുള്ള ഓപ്ഷൻ തിരഞ്ഞെടുത്തതിനുശേഷം അതിലെ ‘ലൈവ് വ്യൂ’ തിരഞ്ഞെടുക്കണം. അതില്‍ ടച്ച്‌ ചെയ്യുമ്ബോള്‍ ഫോണിലെ ക്യാമറ ഓണ്‍ ആകും.

 

ഇനി എങ്ങോട്ടാണോ പോകേണ്ടത് ഉദാഹരണത്തിന് ഏതെങ്കിലും വീടോ കെട്ടിടമോ ആണെങ്കില്‍ അത് കാണിച്ചുകൊടുത്താൻ സ്‌ക്രീനില്‍ തന്നെ ആരോ മാർക്ക് തെളിയും. ഈ ആരോ കാണിക്കുന്ന ദിശയിലൂടെ ലക്ഷ്യസ്ഥാനത്തേയ്ക്ക് പോകാം. ആൻഡ്രോയ്‌ഡ് ഏഴിന് മുകളിലുള്ള ഫോണുകളില്‍ മാത്രമേ ഈ ഫീച്ചർ ലഭ്യമാവുകയുള്ളൂ. മാത്രമല്ല, ഗൂഗിളിന്റെ എആർ റൂളർ എന്ന ഓപ്‌ഷൻ സപ്പോർട്ട് ചെയ്യുന്ന ഫോണില്‍ മാത്രമായിരിക്കും ഈ ഫീച്ചർ ലഭിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group