video
play-sharp-fill

വ്യാജ കുറിപ്പടിയുമായി പെൺകുട്ടി എത്തിയത് മാനസിക പിരിമുറുക്കത്തിനുള്ള മരുന്നിന്; കോട്ടയം ജില്ലയിൽ ലഹരിക്കായി ജീവൻ രക്ഷ മരുന്നുകളുടെ ഉപയോഗം പിടികൂടുന്നത് തുടർച്ച; ഗ്രാമപ്രദേശങ്ങളിൽ വ്യാപകമായി ലഹരി ഉത്തേജക മരുന്നിന്റെ കാലിക്കുപ്പികൾ; കൂടുതൽ പരിശോധന ശക്തമാക്കിയില്ലെങ്കിൽ നാടിനെ കാത്തിരിക്കുന്നത് വൻ വിപത്ത്!

വ്യാജ കുറിപ്പടിയുമായി പെൺകുട്ടി എത്തിയത് മാനസിക പിരിമുറുക്കത്തിനുള്ള മരുന്നിന്; കോട്ടയം ജില്ലയിൽ ലഹരിക്കായി ജീവൻ രക്ഷ മരുന്നുകളുടെ ഉപയോഗം പിടികൂടുന്നത് തുടർച്ച; ഗ്രാമപ്രദേശങ്ങളിൽ വ്യാപകമായി ലഹരി ഉത്തേജക മരുന്നിന്റെ കാലിക്കുപ്പികൾ; കൂടുതൽ പരിശോധന ശക്തമാക്കിയില്ലെങ്കിൽ നാടിനെ കാത്തിരിക്കുന്നത് വൻ വിപത്ത്!

Spread the love

കോട്ടയം: തുടര്‍ച്ചയായി കോട്ടയത്തു നിന്നു ജീവന്‍രക്ഷാ മരുന്നുകള്‍ ലഹരിക്കായി ഉപയോഗിക്കുന്നതു പിടികൂടുന്നു.

മാസങ്ങള്‍ക്കു മുന്‍പു അതിരമ്ബുഴയില്‍ നിന്നായിരുന്നു പിടികൂടിയതെങ്കില്‍ കഴിഞ്ഞ ദിവസം പാലായില്‍ നിന്ന്‌. ഇതിനിടെ ചങ്ങാശേരിയില്‍ ഡോക്‌ടറുടെ വ്യാജ കുറിപ്പടിയുമായി എത്തിയ പെണ്‍കുട്ടി ആവശ്യപ്പെട്ടതു മാനസിക പിരിമുറുക്കത്തിനുള്ള രോഗികള്‍ക്കു നല്‍കുന്ന മരുന്ന്‌.

ഫാര്‍മസിസ്‌റ്റിനു സംശയം തോന്നിയ കുറിപ്പടി പരിശോധിച്ചപ്പോള്‍… കൂടുതല്‍ പരിശോധന വേണ്ടെന്നു പറഞ്ഞു കുറിപ്പടി വാങ്ങി പോയി. ലഹരിതേടി യുവാക്കളുടെ വേറിട്ട മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത്‌ ഏറെ ഞെട്ടിപ്പിക്കുന്നത്‌. ജില്ലയിലെ വിവിധ ഗ്രാമീണ മേഖലയില്‍ ഡ്രക്‌സ് കണ്‍ട്രോളര്‍ വിഭാഗം ഡോക്‌ടര്‍മാരുടെ കുറിപ്പ്‌ ഉണ്ടെങ്കില്‍ മാത്രം വിതരണം അനുവദിച്ചിട്ടുള്ള ലഹരി ഉത്തേജക വിഭാഗത്തില്‍ പെടുന്ന മരുന്നുകളുടെ കാലിക്കുപ്പികള്‍ ഗ്രാമപ്രദേശങ്ങളില്‍ സ്‌ഥിരമായി കാണാന്‍ തുടങ്ങിയിരുന്നു. ആരെങ്കിലും ഉപയോഗിച്ചു വലിച്ചെറിഞ്ഞതാകാമെന്നാണ്‌ ആദ്യം കരുതിയത്‌. പക്ഷേ, വ്യാപകമായി മരുന്നിന്റെ കാലികുപ്പികള്‍ കണ്ടെത്തിയതു സംശയം ജനിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയിലെ പാലാ, കുറവിലങ്ങാട്‌, കടുത്തുരുത്തി, ഉഴവുര്‍, രാമപുരം മേഖലയില്‍ നിന്നാണു മരുന്നു കുപ്പികള്‍ കണ്ടെത്തിയതത്‌. ഇതിനിടെ ഏറ്റുമാനൂര്‍ പോലീസ്‌ നഗരത്തില്‍ പരിശോധന നടത്തുന്നതിനിടെ ആലപ്പുഴ രാമങ്കരി മഠത്തില്‍ പറമ്ബില്‍ സന്തോഷ്‌ എന്നയാളില്‍ നിന്നും ചെറിയ അളവില്‍ കഞ്ചാവു പിടിച്ചെടുത്തിരുന്നു.
ഇതുമായി ബന്ധപ്പെട്ടു സന്തോഷിന്റെ വാഹനം പരിശോധിക്കുന്നതിനിടെയാണു വാഹനത്തിന്റെ ഡിക്കിയില്‍ നിന്നും ലഹരിക്ക്‌ ഉപയോഗിക്കുന്ന മരുന്നുകള്‍ വ്യാപകമായി കണ്ടെടുത്തത്‌.

ജിമ്മില്‍ പോയി മസില്‍ പെരുപ്പിക്കുന്നവര്‍ മുതല്‍ കായിക താരങ്ങള്‍ വരെ ഇയാളുടെ ഉപഭോക്‌താക്കളായിരുന്നു. കോട്ടയം ജിമ്മുകളിലും, വടംവലി അടക്കമുള്ള കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കും വ്യാപകമായി പ്രതി മരുന്നു വിതരണം ചെയ്‌തിരുന്നു എന്നതു പോലീസിനെ പോലും ഞെട്ടിച്ചു.

ഇതു സംബന്ധിച്ചു വിശദമായ അന്വേഷണം നടത്തുമെന്നു പോലീസ്‌ പറഞ്ഞെങ്കിലും പിന്നീട്‌ അവഗണിക്കപ്പെട്ടു.
ഇതിനിടെയണു കഴിഞ്ഞ ദിവസം പാലായിലും സമാന രീതിയില്‍ ഹൃദയ ശസ്‌ത്രക്രിയാ സമയം രക്‌ത സമര്‍ദം താഴാതിരിക്കാന്‍ ഉപയോഗിക്കുന്ന മരുന്നുമായി യുവാവ്‌ എക്‌സൈസ്‌ പിടിയിലായത്‌.

ഉള്ളനാട്‌ സ്വദേശി കണ്ണന്‍ എന്നു വിളിക്കുന്ന ജിതിന്‍ ജോസാണ്‌ അറസ്‌റ്റിലായത്‌. മരുന്നിന്റെ 300 വയലുകള്‍ യുവാവിന്റെ പക്കല്‍ ഉണ്ടായിരുന്നു. മയക്കുമരുന്നുകള്‍ക്കു ബദലായി ഞരമ്ബുകളില്‍ കുത്തിവച്ച്‌ ഇത്തരം മരുന്നുകള്‍ ലഹരിയ്‌ക്കായി ഉപയോഗിക്കുകയായിരുന്നുവെന്നു എക്‌സൈസ്‌ പറയുന്നു. ഇത്തരക്കാരെ പിടികൂടാന്‍ പരിശോധന ശക്‌തമാക്കിയില്ലെങ്കില്‍ നാടിനെ കാത്തിരിക്കുന്നതു വന്‍ വിപത്താകും.