video
play-sharp-fill

രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നു, മതവിദ്വേഷത്തിന് വഴിമരുന്നിടുന്നു, കേന്ദ്ര പ്രതിരോധ മന്ത്രാലയത്തെയും ദേശീയ അന്വേഷണ ഏജൻസിയെയും വികലമാക്കി ചിത്രീകരിച്ചു; എമ്പുരാന്‍ സിനിമയ്ക്കെതിരെ ഹൈക്കോടതിയിൽ ഹർജിയുമായി ബിജെപി ജില്ലാ കമ്മിറ്റി അംഗം

രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നു, മതവിദ്വേഷത്തിന് വഴിമരുന്നിടുന്നു, കേന്ദ്ര പ്രതിരോധ മന്ത്രാലയത്തെയും ദേശീയ അന്വേഷണ ഏജൻസിയെയും വികലമാക്കി ചിത്രീകരിച്ചു; എമ്പുരാന്‍ സിനിമയ്ക്കെതിരെ ഹൈക്കോടതിയിൽ ഹർജിയുമായി ബിജെപി ജില്ലാ കമ്മിറ്റി അംഗം

Spread the love

കൊച്ചി: എമ്പുരാന്‍ സിനിമയ്ക്കെതിരെ ഹൈക്കോടതിയിൽ ഹർജി. ബിജെപി തൃശ്ശൂർ ജില്ലാ കമ്മിറ്റി അംഗമാണ് ഹർജി നൽകിയത്. സിനിമയുടെ പ്രദർശനം തടയണമെന്നാണ് ആവശ്യം.

സിനിമ രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നതും മതവിദ്വേഷത്തിന് വഴിമരുന്നിടുന്നുവെന്നും ഹർജിയില്‍ ആരോപിക്കുന്നു. മോഹൻലാൽ, പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂർ എന്നിവരെ കൂടാതെ കേന്ദ്രസർക്കാരിനെയും എതിർകക്ഷികൾ ആക്കിയിട്ടുണ്ട്.

സംസ്ഥാന പോലീസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവരെയും ഹർജിയിൽ എതിർകക്ഷികൾ ആക്കിയിട്ടാണ് ഹര്‍ജി. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തെയും ദേശീയ അന്വേഷണ ഏജൻസിയെയും സിനിമയിൽ വികലമാക്കി ചിത്രീകരിച്ചു എന്നും ഹർജിയിൽ പറയുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, മോഹൻലാൽ – പൃഥ്വിരാജ് ചിത്രം എമ്പുരാനെ തുടര്‍ന്നുണ്ടായ വിവാദങ്ങളിൽ പ്രതികരിച്ച് കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപി. ഇതിൽ എന്താണ് വിവാദമെന്നും എല്ലാം കച്ചവടമാണ് എന്നുമാണ് സുരേഷ് ഗോപിയുടെ പ്രതികരണം. ആളെ ഇളക്കി വിട്ട് പണം ഉണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം എമ്പുരാൻ സിനിമയെ കുറിച്ചുള്ള ചോദ്യത്തിന് ‘നല്ല കാര്യങ്ങൾ സംസാരിക്കൂ’ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.