video
play-sharp-fill

Friday, May 16, 2025
HomeCinemaആരുടേയും സമ്മര്‍ദ്ദം കൊണ്ടല്ല സിനിമയുടെ ചില ഭാഗങ്ങള്‍ ഒഴിവാക്കുന്നത്, സിനിമ തുടക്കം മുതൽ മോഹൻ ലാലിന്...

ആരുടേയും സമ്മര്‍ദ്ദം കൊണ്ടല്ല സിനിമയുടെ ചില ഭാഗങ്ങള്‍ ഒഴിവാക്കുന്നത്, സിനിമ തുടക്കം മുതൽ മോഹൻ ലാലിന് അറിയാം, പ്രൃഥിരാജിനെ ഒറ്റ തിരിഞ്ഞ് കുറ്റപ്പെടുത്തേണ്ടതില്ല, ആരുടെയും ഭീഷണിയെ തുടർന്നല്ല റീ എഡിറ്റ്, ഞങ്ങൾക്കിടയിൽ വിയോജിപ്പില്ല; എമ്പുരാന്‍ സിനിമ വിവാദത്തില്‍ പരസ്യ പ്രതികരണവുമായി നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍

Spread the love

എറണാകുളം: എമ്പുരാന്‍ സിനിമ വിവാദത്തില്‍ പരസ്യ പ്രതികരണവുമായി നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍. തെറ്റുകള്‍ തിരുത്തുന്നത് ചുമതലയാണ്. ആരുടേയും സമ്മര്‍ദ്ദത്തിന്‍റെ ഫലമായിട്ടല്ല സിനിമയുടെ ചില ഭാഗങ്ങള്‍ ഒഴിവാക്കുന്നത്.

സിനിമ തുടക്കം മുതൽ മോഹൻ ലാലിന് അറിയാം. പ്രൃഥിരാജിനെ ഒറ്റ തിരിഞ്ഞ് കുറ്റപ്പെടുത്തേണ്ടതില്ല. മുരളി ഗോപിക്ക് അതൃപ്തി ഉണ്ടെന്ന് കരുതുന്നില്ല. ആരുടെയും ഭീഷണിയെ തുടർന്നല്ല റീ എഡിറ്റ്. ആരെയും വേദനിപ്പിക്കാതിരിക്കാനായിരുന്നു മോഹന്‍ലാലിന്‍റെ ഖേദ പ്രകടനം.

മുരളി ഗോപി ഫേയ്സ്ബുക്ക്‌ പോസ്റ്റ്‌ ഷെയർ ചെയ്തില്ലെങ്കിലും ഞങ്ങളുടെ നിലപാടിനൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആന്റണി പെരുമ്പാവൂരിന്റെ വാക്കുകൾ:-

‘ഭയം എന്നുള്ളതല്ല. നമ്മൾ ഈ സമൂഹത്തിൽ ജീവിക്കുന്നതാണല്ലോ. ഞങ്ങൾ ഒന്നിച്ച് എടുത്ത തീരുമാനമാണ് റീ എഡിറ്റ്. രണ്ട് മിനിറ്റും ചെറിയ സെക്കന്റും മാത്രമാണ് കട്ട് ചെയ്തിരിക്കുന്നത്. വേറെ ആരുടെയും നിർദ്ദേശപ്രകാരമല്ല ഈ മാറ്റം. ഞങ്ങളുടെ ഇഷ്ടപ്രകാരം ചെയ്തതാണ്.

ഞങ്ങൾക്കിടയിൽ വിയോജിപ്പ് ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. എല്ലാവരുടെയും സമ്മതത്തോടെയാണ് റീ എഡിറ്റ് ചെയ്തത്. മോഹൻലാൽ സാറിന് ഈ സിനിമയുടെ കഥ അറിയാം. എനിക്കറിയാം. മറ്റെല്ലാവർക്കും അറിയാം. പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ല. ഞങ്ങൾ എത്രയോ വർഷമായി അറിയാവുന്ന ആളുകളാണ്. ഞങ്ങൾ ഒന്നിച്ചെടുത്ത തീരുമാനമാണ് എമ്പുരാൻ നിർമിക്കണമെന്നും വരണമെന്നും.

മോഹൻലാലിന് സിനിമ അറിയില്ല എന്ന് പറയുന്നതിനോട് ഞങ്ങൾക്ക് യോജിപ്പില്ല. സിനിമയിൽ തെറ്റ് എന്തെങ്കിലും ഉണ്ടെങ്കിൽ അത് കറക്ട് ചെയ്യേണ്ടത് ഞങ്ങളുടെ ഇത്തരവാദിത്വമാണ്. റീ എഡിറ്റിം​ഗ് ആരുടെയും ഭീഷണിയായിട്ട് കരുതരുത്. വിവാദത്തിലേക്ക് പോകേണ്ട കാര്യമില്ല. ജനങ്ങളെല്ലാം വളരെ സന്തോഷത്തോടെ സിനിമ ഏറ്റെടുത്ത് കഴിഞ്ഞു. ഞങ്ങൾക്ക് ശരിയെന്ന് തോന്നിയതാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. റീ എഡിറ്റിം​ഗ് സമ്മർദ്ദത്തിന്റെ പുറത്തല്ല’, എന്നാണ് ആന്‍റണി പെരുമ്പാവൂര്‍ പറഞ്ഞത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments