video
play-sharp-fill

വൈക്കം ക്ഷേത്രത്തിൽ വടക്കുപുറത്ത് പാട്ട് നാളെ മുതൽ

വൈക്കം ക്ഷേത്രത്തിൽ വടക്കുപുറത്ത് പാട്ട് നാളെ മുതൽ

Spread the love

വൈക്കം മഹാദേവ ക്ഷേത്രത്തിൽ 12 വർഷത്തിലൊരിക്കൽ നടക്കുന്ന വടക്ക് പുറത്ത് പാട്ട് നാളെ ആരംഭിക്കും.

 

ക്ഷേത്രത്തിന്റെ വടക്കേ മുറ്റത്ത് 1400 ചതുരശ്രയടി വലിപ്പത്തിൽ കെട്ടിയ നെടും പുരയിൽ 12 ദിവസം ദേവിയുടെ രൂപം എഴുതി പാട്ടും പ്രത്യേക പൂജകളും നടത്തുന്ന ചടങ്ങാണ് വടക്ക് പുറത്ത് പാട്ട് 13ന് സമാപിക്കും

 

വൈക്കം മഹാദേവക്ഷേത്രത്തിൽ 12 വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന വടക്കുപുറത്ത് പാട്ടിന്‍റെ എതിരേൽപ് ചടങ്ങിന് വിളക്കെടുക്കാൻ വടക്ക് പുറത്ത് പാട്ട് സമിതി തയാറാക്കിയ പട്ടികക്കൊപ്പം വ്രതം നോറ്റെത്തുന്ന എല്ലാ ഭക്തർക്കും സൗകര്യമൊരുക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ക്ഷേത്ര ചടങ്ങുകളിൽ ജാതി തിരിച്ചുള്ള പങ്കാളിത്തം ഒഴിവാക്കുമെന്നും ബോർഡ് വാർത്തകുറിപ്പിൽ അറിയിച്ചു.

 

12 വർഷങ്ങൾക്ക് ശേഷം മാത്രമേ ഇനി വടക്കുപുറത്ത് പാട്ട് നടക്കുള്ളൂ എന്നതിനാൽ, വ്രതം നോറ്റ് എതിരേൽപിനായി എത്തുന്ന ഭക്തരെ ഒഴിവാക്കുന്നത് അനുചിതമാണെന്നും ബോർഡ് കൂട്ടിച്ചേർത്തു.