video
play-sharp-fill

Saturday, May 24, 2025
HomeLocalKottayamകോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലിഫ്റ്റുകൾ തകരാറിൽ; ലിഫ്റ്റ് പണിമുടക്കിയതോടെ വലഞ്ഞ് രോഗികൾ; ആഴ്ചകളായി തുടരുന്ന...

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലിഫ്റ്റുകൾ തകരാറിൽ; ലിഫ്റ്റ് പണിമുടക്കിയതോടെ വലഞ്ഞ് രോഗികൾ; ആഴ്ചകളായി തുടരുന്ന ദുരിതം കണ്ട ഭാവം നടിക്കാതെ അധികൃതർ; പുതിയ കെട്ടിട സമുച്ചയങ്ങളും നൂതന സാങ്കേതികവിദ്യകളും ആശുപത്രിയിൽ നടപ്പാക്കുമ്പോഴാണ് ഈ അവസ്ഥ

Spread the love

കോട്ടയം : ദിനംപ്രതി ആയിരക്കണക്കിനാളുകള്‍ ചികിത്സ തേടിയെത്തുന്ന കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ലിഫ്റ്റുകള്‍ തകരാറിൽ.

ലിഫ്റ്റ് പണിമുടക്കിയതോടെ വലഞ്ഞ് രോഗികൾ. ആഴ്ചകളായി തുടരുന്ന ദുരിതം അധികൃതരാകട്ടെ കണ്ടഭാവം നടിക്കുന്നില്ല. പുതിയ കെട്ടിടസമുച്ചയങ്ങളും നൂതന സാങ്കേതി വിദ്യകളും ആശുപത്രിയില്‍ നടപ്പാക്കുമ്ബോഴാണ് ഈ ദുരവസ്ഥ. പഴയ അത്യാഹിത വിഭാഗത്തിന് സമീപത്തെയും പ്രധാന ഓപ്പറേഷൻ തിയേറ്ററിലേക്കുമുള്ള ലിഫ്‌റ്റുകളുമാണ് പണിമുടക്കിയതെന്ന് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.

തിയേറ്ററിലേക്കുള്ള ഒരു ലിഫ്റ്റ് പ്രവർത്തിക്കുന്നതാണ് ആശ്വാസം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൃത്യമായ അറ്റകുറ്റപ്പണിയില്ല

കാലപ്പഴക്കത്തെ തുടർന്നാണ് ലിഫ്റ്റുകളുടെ പ്രവർത്തനം നിലച്ചതെന്ന് വാദമുയർത്തുമ്ബോഴും കൃത്യമായ അറ്റകുറ്റപ്പണികള്‍ നടത്താത്തതാണ് കാരണം. കഴിഞ്ഞ ദിവസം ഒമ്ബത്, നാലാം വാർഡ് എന്നിവടങ്ങളിലെ ലിഫ്റ്റുകളുടെ പ്രവർത്തനം നിലച്ചിരുന്നു.

തുടർച്ചയായി ഇവ പണിമുടക്കുന്നത് ആശുപത്രിയുടെ പ്രവർത്തനത്തെയും പ്രതികൂലമായി ബാധിച്ചു. വിവിധ വാർഡുകളിലേക്ക് എത്തുന്നതിനും മരുന്ന് ഉള്‍പ്പെടെ എത്തിക്കുന്നതിനും ചുറ്റിക്കറങ്ങേണ്ട സ്ഥിതിയാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments