ഭർതൃഗൃഹത്തിൽ യുവതി തൂങ്ങിമരിച്ചത് 8 മാസം ഗർഭിണിയായിരിക്കെ; ജീവനൊടുക്കിയത് ഭർത്താവുമായി ഉണ്ടായ വഴക്കിന് പിന്നാലെ, അമ്മയെ വിളിച്ച് മക്കളെ സംരക്ഷിക്കണമെന്ന് പറഞ്ഞ ശേഷം; കോട്ടയത്ത് 32 കാരിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

Spread the love

കോട്ടയം: യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ചത് എട്ടു മാസം ഗര്‍ഭിണിയായിരിക്കെ. മാഞ്ഞൂര്‍ കണ്ടാറ്റുപാടം മുതുകാട്ടുപറമ്ബില്‍ അഖില്‍ മാനുവലിന്റെ ഭാര്യ അമിത സണ്ണി (32) ആണു പ്രസവം അടുത്തെത്തിയ സമയത്ത് ജീവനൊടുക്കിയത്.

video
play-sharp-fill

ഭര്‍ത്താവുമായി വഴക്കുണ്ടായതിനു പിന്നാലെയാണ് അമിത ആത്മഹത്യ ചെയ്തത്. അമിതയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ കുടുംബം രംഗത്ത് എത്തി.

ഞായറാഴ്ച രാത്രി പത്തരയോടെ കുറുപ്പന്തറ കണ്ടാറ്റുപാടത്തെ വീടിന്റെ മുകള്‍നിലയിലെ കിടപ്പുമുറിയിലെ ഫാനിലാണ് അമിതയെ തൂങ്ങിയ നിലയില്‍ കണ്ടത്. ഈ സമയം ഭര്‍ത്താവ് അഖില്‍ വീട്ടിലുണ്ടായിരുന്നില്ല. അമിതയുടെ മാതാപിതാക്കളുടെ പരാതിയില്‍ വീട് പൊലീസ് മുദ്രവച്ചു. പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച രാവിലെ മുതല്‍ അഖിലും അമിതയും വഴക്കുണ്ടാക്കിയിരുന്നെന്നും രാത്രി അഖില്‍ പുറത്തുപോയതിനു പിന്നാലെയാണു മകള്‍ ജീവനൊടുക്കിയതെന്നും മകളുടെ മരണത്തില്‍ സംശയമുണ്ടെന്നും അമിതയുടെ മാതാപിതാക്കളായ സണ്ണിയും എല്‍സമ്മയും പറഞ്ഞു.

വിവാഹസമയത്ത് 15 പവനും 2 ലക്ഷം രൂപയും നല്‍കിയിരുന്നു. ഇപ്പോള്‍ ഒരു തരി സ്വര്‍ണം പോലും മകളുടെ പക്കലില്ലെന്നും എല്‍സമ്മ പറഞ്ഞു. ഏപ്രില്‍ പകുതിയോടെ പ്രസവത്തീയതി നിശ്ചയിച്ചു കാത്തിരിക്കുമ്ബോഴാണ് അമിതയുടെ മരണമെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. കടപ്ലാമറ്റത്തെ സ്വന്തം വീട്ടിലുള്ള അമ്മ എല്‍സമ്മയെ ഫോണില്‍ വിളിച്ച്‌, താന്‍ ജീവനൊടുക്കുകയാണെന്നും കുട്ടികളെ സംരക്ഷിക്കണമെന്നും പറഞ്ഞതിനു ശേഷമാണ് അമിത ജീവനൊടുക്കിയതെന്നു പൊലീസ് പറഞ്ഞു.

തുടര്‍ന്ന് എല്‍സമ്മ അഖിലിനെ ഫോണില്‍ വിളിച്ചു. അഖില്‍ വീട്ടിലെത്തിയപ്പോള്‍ മുറി അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. വാതില്‍ ചവിട്ടിപ്പൊളിച്ച്‌ അകത്തുകടന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

നാലര വര്‍ഷം മുന്‍പായിരുന്നു അമിതയുടേയും അഖിലിന്റെയും വിവാഹം. ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്. സൗദിയില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന അമിത ഒരു വര്‍ഷം മുന്‍പാണു നാട്ടിലെത്തിയത്. സംസ്‌കാരം ഇന്നു 4നു കടപ്ലാമറ്റം സെന്റ് മേരീസ് പള്ളിയില്‍. പിതാവ്: കടപ്ലാമറ്റം നൂറ്റിയാനിക്കുന്നേല്‍ സണ്ണി. മക്കള്‍: അനേയ, അന്ന.