മുറ്റത്തിരുന്ന് കളിക്കുകയായിരുന്ന മൂന്നുവയസ്സുകാരനെ കാണാതായി; കണ്ടെത്തിയത് കുളത്തില്‍ മരിച്ച നിലയില്‍

Spread the love

ആലപ്പുഴ ചേര്‍ത്തലയില്‍ അമ്മയുടെ വീട്ടിലെത്തിയ മൂന്നുവയസുള്ള കുട്ടി വീട്ടുവളപ്പിനോടു ചേര്‍ന്ന കുളത്തില്‍ മരിച്ച നിലയിൽ.മുറ്റത്തിരുന്ന് കളിക്കുകയായിരുന്ന കുട്ടിയെ കാണാതെ വന്നതോടെ നടത്തിയ തിരച്ചിലിലാണ് മീന്‍വളര്‍ത്താനായി കുഴിച്ച കുളത്തില്‍ വീണ നിലയില്‍ കണ്ടെത്തിയത്.മാരാരിക്കുളം വടക്ക് പഞ്ചായത്ത് പതിനാലാം വാര്‍ഡ് കളത്തില്‍ ജയ്സന്റെയും ദീപ്തിയുടെയും മകന്‍ ഡെയ്ന്‍ ആണ് മരിച്ചത്. ഉടനെ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ മുത്തച്ഛന്‍ ജോസും ഭാര്യ വത്സലയും സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നു.