ഗർഭിണിയെ ബലാത്സംഗം ചെയ്യുന്ന സീൻ അടക്കം 3 മിനിറ്റ് വെട്ടി, പ്രതിനായകന്റെ പേര് ബജ്‌റംഗി എന്നതില്‍ നിന്നും ബല്‍രാജ് എന്ന് മാറ്റിയേക്കും: റീഎഡിറ്റഡ് എംപുരാന്‍ പ്രദർശനം ഇന്ന് മുതൽ ; എഡിറ്റ് ചെയ്യാത്ത എംപുരാന്‍ ആഗോള തലത്തില്‍ ഗ്രോസ് കളക്ഷന്‍ 85 കോടി പിന്നിട്ടു

Spread the love

കൊച്ചി: വിവാദങ്ങള്‍ക്കും സംഘപരിവാര്‍ ബഹിഷ്‌കരണ ആഹ്വാനത്തിനും പിന്നാലെ എഡിറ്റ് ചെയ്ത എംപുരാന്‍ പെരുന്നാള്‍ ദിനം (തിങ്കളാഴ്ച ) മുതല്‍ പ്രദര്‍ശനത്തിന്. ചിത്രത്തിലെ മൂന്ന് മിനിറ്റ് വെട്ടിച്ചുരിക്കിയും ചില പേരുകള്‍ മാറ്റിയും സംഭാഷണങ്ങള്‍ മ്യൂട്ട് ചെയ്തുമായിരിക്കും തിങ്കളാഴ്ച മുതല്‍ എംപുരാന്‍ പ്രദര്‍ശിപ്പിക്കുക. ചിത്രത്തിലെ ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന സീന്‍, പ്രതിനായകന്റെ പേര് ബജ്‌റംഗി എന്നതില്‍ നിന്നും ബല്‍രാജ് ആക്കി തിരുത്തിയുമായിരിക്കും മോഹന്‍ലാല്‍ – പൃഥ്വിരാജ് ചിത്രം ഇന്ന് മുതല്‍ പ്രദര്‍ശിപ്പിക്കുക.

വിവാദങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍ പങ്കുവച്ച പോസ്റ്റില്‍ എഡിറ്റ് ചെയ്ത രംഗങ്ങള്‍ നീക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ലൂസിഫർ’ ഫ്രാഞ്ചൈസിൻ്റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’ സിനിമയുടെ ആവിഷ്കാരത്തിൽ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ തന്നെ സ്നേഹിക്കുന്നവരിൽ കുറേപേർക്ക് മനോവിഷമം ഉണ്ടാക്കിയതിൽ ഖേദമുണ്ട്.

അതിൻ്റെ ഉത്തരവാദിത്വം സിനിമയുടെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഉണ്ടെന്ന് തിരിച്ചറിഞ്ഞ് അത്തരം ഭാ​ഗങ്ങൾ നീക്കം ചെയ്യാൻ തീരുമാനിച്ചതായും മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു. പിന്നാലെയാണ് അതിവേഗം എഡിറ്റിങ് പൂര്‍ത്തിയാക്കിയത്. നടപടികള്‍ വേഗത്തിലാക്കാന്‍ സെന്‍സര്‍ ബോര്‍ഡ് അവധി ദിനത്തിലും യോഗം ചേര്‍ന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനിടെ, എഡിറ്റ് ചെയ്യാത്ത എംപുരാന്‍ ഇതുവരെ വിദേശത്ത് ഗ്രോസ് കളക്ഷന്‍ 85 കോടി പിന്നിട്ടു. ഒരു കോടി ഡോളറിന്റെ കളക്ഷന്‍ സ്വന്തമാക്കിയ വിവരം മോഹന്‍ലാല്‍ തന്നെയാണ് പങ്കുവച്ചത്. ചിത്രം റിലീസ് ചെയ്ത രണ്ട് ദിനം കൊണ്ടുതന്നെ കളക്ഷന്‍ 5 ദശലക്ഷം ഡോളര്‍ പിന്നിട്ടിരുന്നു.