
മാലിന്യ മുക്ത കേരളം പ്രഖ്യാപനം നടക്കാനിരിക്കെ, നാടിന് തന്നെ ഭീഷണിയായി പാമ്പാടി കാളച്ചന്തതോട്; തോട്ടിൽ കെട്ടിക്കിടക്കുന്നത് ടൺകണക്കിന് മാലിന്യങ്ങൾ; പ്രദേശവാസികളെ ദുരിതത്തിലാക്കി രൂക്ഷമായ ദുർഗന്ധം;അടിയന്തരമായി പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ
പാമ്പാടി: കാളച്ചന്ത തോട് അകാല മൃത്യുവിലേക്ക്. മാലിന്യവും, ചെളിയും നിറഞ്ഞ് തോടിന്റെ നീരൊഴുക്ക് നിലച്ച നിലയിലാണ്.
കൂരോപ്പട, മീനടം, പുതുപ്പള്ളി പഞ്ചായത്തുകളിലൂടെ ഒഴുകി കൊടൂരാറ്റിൽ അവസാനിക്കുന്ന തോട്ടിൽ പാമ്പാടി കാളചന്ത ഭാഗത്ത് മാത്രമായി ഒരു കിലോമീറ്റർ ഭാഗത്ത് ടൺ കണക്കിന് മാലിന്യമാണ് കെട്ടിക്കിടക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഏറെയും. ജലത്തിന് നിറവ്യത്യാസവുമുണ്ട്.
ഇതിനെല്ലാം പുറമേ രൂക്ഷമായ ദുർഗന്ധവും തോട്ടിൽ നിന്നും വമിക്കുന്നു.മാലിന്യമുക്ത കേരളം പ്രഖ്യാപനം നടക്കാനിരിക്കെയാണ് നാടിന് തന്നെ ഭീഷണിയായി കാളചന്ത തോട് നിലകൊള്ളുന്നത്. വേനൽമഴയിൽ കുറച്ച് മാലിന്യം ഒഴുകിമാറിയെങ്കിലും ബാക്കി അവശേഷിക്കുകയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കു വരെ കാരണമാകാവുന്ന തോടിന്റെ ഈ അവസ്ഥക്കു എത്രയും വേഗം പരിഹാരം കാണണമെന്നാണ് നാടിന്റെ ആവശ്യം.
Third Eye News Live
0