video
play-sharp-fill

റഹിമിന്റെ മോചനത്തിനായി പിരിച്ച കോടികൾ എവിടെ? പണം ആരുടെ കൈവശമെന്ന് വ്യക്തമല്ല: ഇതിൽ 5 കോടി നൽകി നിമിഷ പ്രിയയെ ഇറക്കരുതോ എന്നും ചോദ്യമുയരുന്നു

റഹിമിന്റെ മോചനത്തിനായി പിരിച്ച കോടികൾ എവിടെ? പണം ആരുടെ കൈവശമെന്ന് വ്യക്തമല്ല: ഇതിൽ 5 കോടി നൽകി നിമിഷ പ്രിയയെ ഇറക്കരുതോ എന്നും ചോദ്യമുയരുന്നു

Spread the love

ഡൽഹി: സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന ഫറോക്ക് കോടമ്പുഴ സ്വദേശി അബ്‌ദുല്‍ റഹീമിന്റെ മോചനത്തിനായി 39 കോടി രൂപയോളം ആണ് പിരിവെടുത്തത്.
ഈ 39 കോടി രൂപ ഇപ്പോള്‍ അപ്രത്യക്ഷമായിരിക്കുകയാണ്.

പണം പിരിക്കുന്ന സമയത്ത് അബ്‌ദുള്‍ റഹീമിന് ജീവപര്യന്തം മാത്രമേ ഉണ്ടായിരുന്നുള്ളു. പണം പിരിച്ചവർ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട റഹീമിന്റെ മോചനം എന്ന പേരിലാണ് പിരിവ് നടത്തിയത്. അന്ന് പിരിവെടുത്തത് ഉപയോഗിക്കാതെ കിടക്കുകയാണ്.

ഇത് ആരുടെ കൈവശം എന്നും വ്യക്തതയില്ല ഈ പണം ഉപയോഗിച്ച്‌ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷപ്രിയയെ മോചിപ്പിക്കാൻ ഇപ്പോള്‍ ഒരു നിർദ്ദേശം വന്നിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് തുടങ്ങിവെച്ച ബോബി ചെമ്മണ്ണൂർ തന്നെ ഇക്കാര്യത്തില്‍ ഇടപെടണം. നിമിഷപ്രിയയെ മോചിപ്പിക്കുന്നതിനായി ഇതിനകത്തു നിന്നുള്ള പകുതി തുക പോലും വേണ്ട. അഞ്ചു കോടി

രൂപയോളം ഉണ്ടെങ്കില്‍ പോലും നിമിഷ പ്രിയയ മോചിപ്പിക്കാൻ കഴിയും. ഈ പണം എന്തിനു വേണ്ടി ഉപയോഗിച്ച്‌ എന്നതിലൊന്നും വ്യക്തത ഇല്ലാതിരിക്കുവാണ്.