റംസാൻ ആഘോഷമാക്കി കോട്ടയം ലുലു ഹൈപ്പർ മാർക്കറ്റ്; ഈദ് സേവേഴ്‌സ് സെയിലിന് തുടക്കം; വിവിധ ഉല്പ്പന്നങ്ങൾക്ക് വമ്പിച്ച വിലക്കിഴിവ്; ഈദ് വിഭവങ്ങളുടെ ശ്രേണിയിൽ അരി, ബിരിയാണി അരി, ഈന്തപ്പഴം തുടങ്ങി നിത്യോപയോഗ ഉല്പ്പന്നങ്ങൾ അതിശയിപ്പിക്കുന്ന ഓഫറിൽ

Spread the love

കോട്ടയം:  റംസാൻ ആഘോഷമാക്കി കോട്ടയം ലുലു ഹൈപ്പർമാർക്കറ്റിൽ ഈദ് സേവേഴ്സ് സെയിലിന് തുടക്കമായി.

വിവിധ ഉൽപന്നങ്ങൾക്ക് വമ്പിച്ച വിലക്കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈദ് വിഭവങ്ങളുടെ ശ്രേണിയിൽ അരി, ബിരിയാണി അരി, നെയ്, ഈന്തപ്പഴം തുടങ്ങി നിത്യോപയോഗ ഉൽപന്നങ്ങൾ അതിശയിപ്പിക്കുന്ന ഓഫർ വിലയിൽ സ്വന്തമാക്കാം. 26 ന് ആരംഭിച്ച ഈദ് സെയിൽ ഏപ്രിൽ 6 വരെ തുടരും.

13 തരം ബിരിയാണികളുമായി ബിരിയാണി ഫെസ്റ്റാണ് പ്രധാന ആകർഷണം. ഇതിനു പുറമേ മെലൻ ഫെസ്റ്റും ലുലുവിൽ തുടരുകയാണ്. വൈവിധ്യമാർന്ന മെലനുകൾ ലുലുവിൽ ആസ്വദിക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലുലു ഫാഷൻ സ്റ്റോറിൽ ലേഡിസ്, ജെൻസ്, കുട്ടികളുടെ വസ്ത്രങ്ങൾക്ക് അടക്കം ഓഫർ വിലയിൽ സ്വന്തമാക്കാം. സമ്മർ ഓഫറിന്റെ ഭാ​ഗമായി എസി, കൂളർ, ഫാൻ എന്നിവ ഓഫറിൽ സ്വന്തമാക്കാം.

1 രൂപ ഡൗൺ പെയ്മെന്റിൽ എസി വാങ്ങുവാനുള്ള അവസരം ലുലു കണക്ടിൽ ഒരുക്കിയിട്ടുണ്ട്. ഇതിനോടൊപ്പം ലുലു ഫാഷൻ സ്റ്റോറിൽ പ്രവർത്തിക്കുന്ന െഎ എക്സ്പ്രസിൽ സമ്മർ സെയിലിന്റെ ഭാഗമായി സൺഗ്ലാസ്, വിവിധ തരം ബ്രാൻഡുകളുടെ കണ്ണടകൾ തുടങ്ങിയവും വിലകിഴിവിൽ സ്വന്തമാക്കാം.