‘ലൈംഗിക അതിക്രമമെന്ന് ആര് പരാതിപ്പെട്ടാലും അറസ്റ്റാണ്; ഇത്രയും വര്‍ഷത്തെ കലാജീവിതത്തില്‍ ആദ്യമായി ഇങ്ങനൊന്ന് വരുമ്പോൾ പേടിച്ചു പോകില്ലേ; ഈഗോ പ്രശ്നങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ട് പലതരത്തിലും, പക്ഷേ അതൊന്നും ഇതുപോലൊരു രീതിയിലേക്ക് എത്തുമെന്ന് കരുതിയില്ല;തെറ്റ് ചെയ്തിട്ടില്ലെന്ന ധൈര്യമുണ്ട്; നിയമപരമായി നേരിട്ടേ പറ്റൂ’; ബിജു സോപാനം

Spread the love

ജനപ്രീയ പരമ്ബരയാണ് ഉപ്പും മുളകും. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മലയാളികളുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിയ പരമ്ബര.

ഈയ്യടുത്താണ് പരമ്ബരയിലെ പ്രധാന താരങ്ങളായ ബിജു സോപാനം, എസ്പി ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെ നടി ലൈംഗിക അതിക്രമ പരാതിയുമായി രംഗത്തെത്തുന്നത്. വലിയ വിവാദമായി മാറിയ സംഭവത്തെ തുടര്‍ന്ന് ബിജുവും ശ്രീകുമാറും പരമ്ബരയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടിരിക്കുകയാണ്.

ഇപ്പോഴിതാ പരാതിയുണ്ടായി നാളുകള്‍ക്കിപ്പുറം ബിജു സോപാനം മൗനം വെടിഞ്ഞിരിക്കുകയാണ്. വണ്‍ ടു ടോക്‌സ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബിജു സോപാനം മനസ് തുറന്നത്. എന്തുകൊണ്ടാണ് ഇതുവരേയും മൗനം പാലിച്ചതെന്നും ബിജു സോപാനം തുറന്ന് പറയുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

”എന്നോട് പലരും ചോദിച്ചു, എന്തുകൊണ്ട് പെട്ടെന്ന് വന്ന് തുറന്ന് പറഞ്ഞില്ല എന്ന്. 30 വര്‍ഷം മുമ്ബ് ആരംഭിച്ച കലാ ജീവിതം ആണ് എന്റേത്. വര്‍ഷങ്ങളോളം നാടകങ്ങളും പരമ്ബരയും സിനിമകളും ചെയ്തു. എന്റെ കാലാ ജീവിതത്തിലും വ്യക്തി ജീവിതത്തിലും ഇതുപോലൊരു ആരോപണം ഉണ്ടായിട്ടില്ല. സൗഹാര്‍ദ്രപൂര്‍വ്വമാണ് മുന്നോട്ട് പോയിരുന്നത്. ആരോപണ വിധേയരായവരെ മാറ്റി നിര്‍ത്താം എന്നാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.” എന്നാണ് ബിജു സോപാനം പറയുന്നത്.

തുടക്കം മുതലേ തിരക്കഥയിലും മറ്റും ഞാന്‍ ഇടപെടാറുണ്ട്. അതിനുള്ള സ്വാതന്ത്ര്യം ഉണ്ണികൃഷ്ണന്‍ സാര്‍ തന്നിരുന്നു. ചില സമയത്ത് ചിലര്‍ക്ക്, പ്രാധാന്യം കുറഞ്ഞുവെന്ന് തോന്നും. അപ്പോള്‍ തര്‍ക്കമാകും. അകത്താക്കുമെന്ന് പലവട്ടം പറഞ്ഞിട്ടുണ്ട്. ഞാനതൊന്നും കാര്യമാക്കിയെടുത്തില്ല. അതിന്റെ ഭാഗമാണോ ഇതെന്നും അറിയില്ലെന്നും ബിജു പറയുന്നു.

എന്തുകൊണ്ട് താമസിച്ചുവെന്ന് പറയാം. ലൈംഗിക അതിക്രമം എന്ന് ആര് പരാതിപ്പെട്ടാലും അറസ്റ്റാണ്. ഇത്രയും വര്‍ഷത്തെ കലാജീവിതത്തില്‍ ആദ്യമായി ഇങ്ങനൊന്ന് വരുമ്ബോള്‍ പേടിച്ചു പോകില്ലേ. ഞാന്‍ മാത്രമല്ല, എന്റെ കുടുംബവുമുണ്ട്. എനിക്കൊരു മകളുണ്ട്. പരാതി കൊടുത്തത് സ്ത്രീയാണ്. അതുപോലെ എന്റെ അമ്മയും ഭാര്യയും മകളും സ്ത്രീകളാണ്. അവരുടെയൊക്കെ മുന്നില്‍ ഇറങ്ങി നടക്കാന്‍ പറ്റുമോ? അങ്ങനൊരു സംഭവം ഇല്ലെന്ന് എനിക്കറിയാം. പക്ഷെ പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ, ഇല്ല. അപ്പോള്‍ നിയമത്തിന്റെ വഴിക്ക് പോകണം എന്നും ബിജു പറയുന്നു.

നിയമം അനുശാസിക്കുന്ന രീതിയില്‍, നിയമവ്യവസ്ഥയില്‍ വിശ്വസിക്കുന്നതിനാല്‍, അവര്‍ പറയുന്നതേ എനിക്ക് അനുസരിക്കാന്‍ പറ്റൂ. ആവശ്യമില്ലാതെ വായിട്ടലയ്ക്കാതെ, കൃത്യമായി നിയമോപദേശം തേടിയപ്പോള്‍ എന്താണ് ചെയ്യേണ്ടത് എന്ന് ഉപദേശം കിട്ടിയതിനാലാണ് സംസാരിക്കാതിരുന്നത്. ഇപ്പോള്‍ സംസാരിക്കാന്‍ സമയമായി. അതിനാലാണ് സംസാരിക്കുന്നത്. അപ്പോഴും പരിതിയുണ്ടെന്നും താരം പറയുന്നു.

പറഞ്ഞിരിക്കുന്നത് ലൈംഗിക അതിക്രമം എന്നാണ്. സൂക്ഷിച്ച്‌ നോക്കിയാലും ലൈംഗിക അതിക്രമം ആണ്. ലൈംഗിക അതിക്രമത്തിനൊപ്പം അത് വീഡിയോയില്‍ പകര്‍ത്തിയെന്നാണ് പരാതി. മിഥുനത്തിലെ ഇന്നസെന്റ് നില്‍ക്കുന്നത് പോലെ നില്‍ക്കുന്നത് അത്ര ധൈര്യം ഉള്ളതിനാലാണ്. ആ മൊബൈല്‍ ഞാന്‍ ഒളിപ്പിച്ചു വച്ചിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ഡിലീറ്റ് ആക്കിയാല്‍ പോലും അവര്‍ക്കത് കണ്ടെത്താനാകും. അത് വരട്ടെ. അതിനുള്ള സമയം എനിക്ക് തരണം. നിയമപരമായി നേരിട്ടേ പറ്റൂ എന്നും ബിജു സോപാനം പറയുന്നു.

എന്റെ കരിയര്‍ നശിപ്പിക്കുന്ന അവസ്ഥയാണ്. എല്ലാകാലത്തേക്കും ഞാന്‍ പെടില്ലെന്ന് അവര്‍ക്കറിയാം. ഞാന്‍ എന്ത് ലൈംഗിക അതിക്രമം നടത്തിയെന്ന് പരാതി കൊടുത്തയാള്‍ തന്റെ മനസാക്ഷിയോട് ചോദിക്കണം. ചെയ്തില്ലെന്ന് ഞാന്‍ പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. പക്ഷെ കോടതിയില്‍ തെളിയിക്കപ്പെട്ടാല്‍ എല്ലാവരും വിശ്വസിക്കുമെന്നും ബിജു പറയുന്നു.

 

തനിക്കൊപ്പം പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ള ശ്രീകുമാര്‍ നിഷ്‌കളങ്കനാണെന്നും ബിജു സോപാനം പറയുന്നുണ്ട്. അവന്‍ സെറ്റില്‍ വാ തുറന്ന് സംസാരിക്കില്ല. സ്‌ക്രിപ്റ്റ് പഠിക്കാന്‍ വേണ്ടി മാത്രമേ വാ തുറക്കൂ. ആരുടെ കാര്യത്തിലും ഇടപെടാതെ എവിടെയെങ്കിലും പോയിരിക്കുന്നവനാണെന്നാണ് ശ്രീകുമാറിനെക്കുറിച്ച്‌ ബിജു സോപാനം പറയുന്നത്.

ഈഗോ പ്രശ്‌നങ്ങള്‍ ഒരുപാട് ഉണ്ടായിട്ടുണ്ട്. പല തരത്തിലും. പക്ഷെ അതൊന്നും ഇതുപോലൊരു രീതിയിലേക്ക് എത്തുമെന്ന് കരുതിയില്ല. അവിടെ ചെറിയൊരു കോക്കസ് ഉണ്ട്. ഇവനെ അകത്താക്കും എന്ന് പറഞ്ഞതായി പലരും പറഞ്ഞ് ഞാന്‍ അറിഞ്ഞിട്ടുണ്ട്. നമ്മളൊക്കെ കലാകാരന്മാരല്ലേ, അങ്ങനെ ക്രൂരമായി ചിന്തിക്കില്ല എന്നാണ് എന്റെ വിശ്വാസം. എല്ലാം കഴിയട്ടെ എന്ന് തുറന്ന് പറയാം. ആരേയും വ്യക്തിഹത്യ ചെയ്യാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.