തിരുവനന്തപുരത്ത് എസ് ഐ തൂങ്ങിമരിച്ച നിലയിൽ

Spread the love

തിരുവനന്തപുരം ചിറയിന്‍കീഴില്‍ എസ്‌ഐയെ കുടുംബവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.എആര്‍ ക്യാംപിലെ എസ്‌ഐ റാഫി (56) ആണ് മരിച്ചത്.മാർച്ച്‌ 31 ന് സർവീസിൽനിന്ന് വിരമിക്കാനിരിക്കെയാണ് സംഭവം.ശനിയാഴ്ച പുലര്‍ച്ചെ അഴൂരിലെ ഒഴിഞ്ഞുകിടക്കുന്ന കുടുംബവീട്ടിലാണ് റാഫിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

video
play-sharp-fill

ഇന്നലെ വൈകിട്ട് അഴൂരിലെ കുടുംബവീട്ടില്‍ പോയിവരാമെന്നു പറഞ്ഞാണ് റാഫി പോയത്.തൈക്കാട് മേട്ടുക്കടയിലാണ് റാഫിയും കുടുംബവും താമസിക്കുന്നത്.ഇന്നു പുലര്‍ച്ചെ അയല്‍വാസികളാണ് റാഫിയുടെ മൃതദേഹം കണ്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.റാഫിക്ക് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു എന്നാണ് വിവരം.പൊലീസ് സൊസൈറ്റിയിൽനിന്ന് എടുത്ത വായ്പ തിരിച്ചടക്കാത്തതിനാൽ .ഇതിൽ ജാമ്യക്കാരിൽനിന്നു പണം തിരികെ പിടിക്കാനുള്ള നടപടി ആരംഭിച്ചിരുന്നെന്നും പറയപ്പെടുന്നു.