
കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർ ബാലഭവനിൽ 2 മാസം നീളുന്ന അവധിക്കാല ക്ലാസ് ഏപ്രിൽ 1ന് ആരംഭിക്കും; ചിത്രരചന, വിവിധ നൃത്ത ,താള, വാദ്യ ഇനങ്ങൾക്ക് പുറമേ സ്പോക്കൺ ഇംഗ്ലീഷ്,മലയാളം, ഹിന്ദി ഭാഷാ പഠനം, അബാക്കസ്,യോഗ, കരാട്ടേ, ചെസ് എന്നിവയിലും പരിശീലനം; പ്രവേശനം 4മുതൽ 18വയസു വരെ;രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ഫോൺ: 0481-2583004, 7012425859
കോട്ടയം: കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർ ബാലഭവനിൽ രണ്ടു മാസം നീളുന്ന അവധിക്കാല ക്ലാസ് ഏപ്രിൽ ഒന്നിന് ആരംഭിക്കും.
ചിത്രരചന വിവിധനൃത്ത ,താള, വാദ്യ ഇനങ്ങൾക്ക് പുറമേ സ്പോക്കൺ ഇംഗ്ലീഷ്,മലയാളം, ഹിന്ദി ഭാഷാ പഠനം, അബാക്കസ്,യോഗ, കരാട്ടേ, ചെസ് എന്നിവയിലും പരിശീലനം. പ്രവേശനം 4മുതൽ 18വയസു വരെ . മറ്റു സ്ഥാപനങ്ങളിലും കുറഞ്ഞ ഫീസ്.
വിവിധ പ്രായക്കാർക്ക് പ്രത്യേക ഫീസ് പാക്കേജ്.ആയമാരുടെയും മികച്ച അദ്ധ്യാപകരുടെയും സേവനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവധിക്കാല ക്ലാസുകൾക്കിടയിൽ കൗൺസിലിംഗ്, വിവിധ സെമിനാറുകൾ, പ്രമുഖർ നടത്തുന്ന ക്ലാസുകൾ കുട്ടികൾക്കുള്ള ക്ലാസിക് സിനിമകളുടെ പ്രദർശനം,ജൂൺ മുതൽ സ്കൂൾ വിദ്യാർത്ഥികൾക്കായി കുറഞ്ഞ ഫീസിൽ ശനി, ഞായർ റഗുലർ ക്ലാസുകൾ.
വായനയിലൂടെ നല്ല പൗരന്മാരാകാൻ കുട്ടികൾക്കു മാത്രമായുള്ള ലൈബ്രറിയിലും കുറഞ്ഞ നിരക്കിൽ പ്രവേശനം നേടാം. കുട്ടികളുടെ പാർക്കിൽ അടിച്ചു പൊളിക്കാം. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ഫോൺ: 0481-2583004, 7012425859. ചെയർമാൻ എബ്രഹാം ഇട്ടിച്ചെറിയ, എക്സികുട്ടീവ് ഡയറക്ടർ വി.ജയകുമാർ