പ്രായപൂർത്തിയാവാത്ത പെൺകുട്ടി എട്ടു മാസം ഗർഭിണി ; പത്താം ക്ലാസ് പരീക്ഷ കഴിയും വരെ 16കാരി ഗർഭിണിയാണെന്ന് സ്കൂളും വീട്ടുകാരും വിവരം മറച്ച് വച്ചതായി സംശയം ; ബന്ധുവായ 18 വയസുള്ള വിദ്യാർത്ഥിയെ കേന്ദ്രീകരിച്ച് അന്വേഷണം

Spread the love

ആലുവ: എറണാകുളം ആലുവയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടി ഗർഭിണിയായി. പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയാണ് ഗർഭിണിയായത്. ബന്ധുവായ 18 വയസുള്ള വിദ്യാർത്ഥിയെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നു.

video
play-sharp-fill

പെൺകുട്ടിയിൽ നിന്നും പൊലീസ് വിശദമായ മൊഴിയെടുത്തു. പെൺകുട്ടി എട്ടു മാസം ഗർഭിണിയെന്നാണ് പൊലീസ് നൽകുന്ന വിവരം.

പത്താം ക്ലാസ് പരീക്ഷ കഴിയും വരെ വീട്ടുകാരും, കുട്ടി പഠിച്ച ആലുവയിലെ സ്കൂളും വിവരം മറച്ചു വച്ചോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. സംഭവത്തിൽ ബന്ധുവിനതിരെ പോക്സോ വകുപ്പുകൾ ചുമത്തി കേസ് എടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group