കടയിൽ നിന്നും അടക്ക മോഷ്ടിച്ച കേസിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവ് ഏറ്റുമാനൂർ പൊലീസിന്റെ പിടിയിൽ; ഇയാൾ കാപ്പാ നിയമപ്രകാരം 6 മാസത്തേക്ക് നാടുകടത്തലിനും വിധേയനായിട്ടുണ്ടെന്ന് പൊലീസ്

Spread the love

ഈരാറ്റുപേട്ട: കടയിൽ നിന്നും അടക്ക മോഷ്ടിച്ച കേസിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ. ഈരാറ്റുപേട്ട പുത്തൻപുരയ്ക്കൽ അഫ്സൽ ഹക്കീം (28) ആണ് അറസ്റ്റിലായത്.

video
play-sharp-fill

മാർച്ച് 26നാണ് പുതിയറക്കൽ വീട്ടിൽ മുഹമ്മദ് റഫീഖിന്റെ കടയിൽ നിന്ന് അടക്ക മോഷണം പോയത്. പരാതിയിൽ ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാളെ 2023ൽ കാപ്പാ നിയമപ്രകാരം 6 മാസത്തേക്ക് ഇയാളെ നാടുകടത്തിയിട്ടുണ്ട്.

ഇയാൾ പാലാ, ഈരാറ്റുപേട്ട,കടുത്തുരുത്തി,തിടനാട്,കറുകച്ചാൽ,പൊൻകുന്നം,മുട്ടം തുടങ്ങി വിവിധ പോലീസ് സ്റ്റേഷനുകളിലെ പതിനഞ്ചോളം മോഷണം, പിടിച്ചുപറി, അടിപിടിക്കേസുകളിൽ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിയിൽ മോഷണമുതൽ കണ്ടെടുത്തു. അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു.