video
play-sharp-fill

സ്പാം ബ്രോഡ്കാസ്റ്റ് മെസേജുകളുടെ എണ്ണം കുറയ്ക്കാനൊരുങ്ങി മെറ്റ; ഇനി ബ്രോഡ് കാസ്റ്റ് മെസ്സേജുകള്‍ വാട്ട്സ്‌ആപ്പ് നിയന്ത്രിക്കും

സ്പാം ബ്രോഡ്കാസ്റ്റ് മെസേജുകളുടെ എണ്ണം കുറയ്ക്കാനൊരുങ്ങി മെറ്റ; ഇനി ബ്രോഡ് കാസ്റ്റ് മെസ്സേജുകള്‍ വാട്ട്സ്‌ആപ്പ് നിയന്ത്രിക്കും

Spread the love

മെറ്റ അടുത്തിടെഅവതരിപ്പിച്ച വാട്ട്‌സ്‌ആപ്പ് ബ്രോഡ്കാസ്റ്റ് മെസേജുകള്‍ക്ക്പുതിയനിയന്ത്രണംവരുന്നു. ഇനിമുതല്‍ ഒരു മാസം അയക്കുന്ന ബ്രോഡ്കാസ്റ്റ് മെസേജുക ള്‍ക്ക് നിയന്ത്രണം ഉണ്ടാകും.

ഉപയോക്താക്കള്‍ക്കും ബിസിനസുകാര്‍ക്കും ഒരു മാസത്തില്‍ എത്ര ബ്രോഡ്കാസ്റ്റ് മെസേജുകള്‍ അയക്കാന്‍ കഴിയുമെന്നതില്‍ പരിധിനിശ്ചയി ക്കാനാണ് തീരുമാനം.

സ്പാം ബ്രോഡ്കാസ്റ്റ് മെസേജുകളുടെ എണ്ണം കുറയ്ക്കുക എന്നതാണ് വാട്ട്‌സ്‌ആപ്പ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ബിസിനസുകള്‍ക്ക് ഒരു ദിവസം അയക്കാന്‍ കഴിയുന്ന മാര്‍ക്കറ്റിംഗ് മെസേജുകളുടെ എണ്ണം പരിമിതപ്പെടുത്താന്‍ വാട്ട്‌സ്‌ആപ്പ് ഇതിനോടകം തന്നെ ചില നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

വലിയൊരു കൂട്ടം ആളുകളിലേക്ക് വ്യക്തികള്‍ക്കും ബിസിനസുകള്‍ക്കും കൂടുതല്‍ മെസേജുകള്‍ അയക്കണമെങ്കില്‍ സ്റ്റാറ്റസ്, ചാനലുകള്‍ പോലെയുള്ള മറ്റ് സാധ്യതകളെ ആശ്രയിക്കേണ്ടി വരുമെന്ന് മെറ്റ അറിയിച്ചിട്ടുണ്ട്.

 

നിലവില്‍ വാട്ട്‌സ്‌ആപ്പ് ബിസിനസ് ഉപയോക്താക്കള്‍ക്ക് പരിധിയില്ലാതെ ബ്രോഡ്കാസ്റ്റ് മെസേജുകള്‍ അയക്കാന്‍ കഴിയും. എന്നാല്‍, കൂടുതല്‍ ഫീച്ചറുകള്‍ അടങ്ങിയ പണമടച്ചുള്ള പതിപ്പ് അവതരിപ്പിക്കാനും മെറ്റ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുണ്ട്.

ഇതിന്റെഭാഗമായിനടത്തുന്നആദ്യട്രയല്‍പരീക്ഷണത്തില്‍ , ബിസിനസ് അക്കൗണ്ടുകള്‍ക്ക് 250 ബ്രോഡ്കാസ്റ്റ് മെസേജുകള്‍ സൗജന്യമായി അയക്കാൻകഴിയും. ഈ പരിധിക്കപ്പുറം, അധിക സന്ദേശങ്ങള്‍ക്ക് അവർ പണം നല്‍കേണ്ടിവരും.