
‘എമ്പുരാൻ കണ്ടിട്ടില്ല, സിനിമ ചിലർക്കൊക്കെ പിടിച്ചിട്ടില്ലാന്ന് തോന്നുന്നു, ഏതായാലും Saffron Comrade എന്ന പേര് ഇഷ്‌ടപ്പെട്ടു’; സംഘപരിവാറിനെ ട്രോളി വിടി ബൽറാമിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്
പാലക്കാട്: എമ്പുരാൻ സിനിമയുടെ റിലീസിന് പിന്നാലെ വ്യാപക ചർച്ചകളാണ് നടക്കുന്നത്. പാർട്ടി തിരിഞ്ഞ് സിനിമയിലെ പ്രമേയം ചർച്ചയാക്കുമ്പോൾ സിനിമയിലെ സംഘപരിവാർ വിമർശനമാണ് ചിലരെ ചൊടിപ്പിച്ചിരിക്കുന്നത്.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സിനിമ സംസാരിക്കുന്നതിനെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ പല കുറിപ്പുകളും പുറത്തുവരുന്നുണ്ട്. അത്തരത്തിലുള്ള ഒരു കുറിപ്പ് പങ്കുവെച്ചുകൊണ്ട് കോൺഗ്രസ് നേതാവ് വിടി ബൽറാം എഴുതിയ ഒരു പോസ്‌റ്റ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.
‘എമ്പുരാൻ കണ്ടിട്ടില്ല. എങ്ങനെയുണ്ടെന്ന് അറിയുകയുമില്ല. എന്നാലും ചിലർക്കൊക്കെ പിടിച്ചിട്ടില്ലാന്ന് തോന്നുന്നു. ഏതായാലും Saffron Comrade എന്ന പേര് ഇഷ്‌ടപ്പെട്ടു’ എന്നാണ് ബൽറാമിന്റെ പോസ്‌റ്റിലുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

Saffron Comrade (Modi Ka Pariwar) എന്ന എക്‌സ് അക്കൗണ്ടിൽ നിന്നുമുള്ള ട്വീറ്റാണ് ബൽറാം ഷെയർ ചെയ്തിരിക്കുന്നത്. ഇതിൽ സയീദ് മസൂദിൻ്റെ കഥയാണ് എമ്പുരാൻ പറയുന്നതെന്നും ഗുജറാത്ത് കലാപമടക്കമുള്ള പലതും സിനിമയിലുണ്ടെന്നും എഴുതിയിട്ടുണ്ട്. അതേസമയം, ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.