video
play-sharp-fill

1 C
Alba Iulia
Friday, May 16, 2025
HomeMainലോറിയിടിച്ച് അപകടം:സ്കൂട്ടർ യാത്രികയായ കോളേജ്‌ അധ്യാപിക മരിച്ചു

ലോറിയിടിച്ച് അപകടം:സ്കൂട്ടർ യാത്രികയായ കോളേജ്‌ അധ്യാപിക മരിച്ചു

Spread the love

പെരുമ്പാവൂരിൽ സ്കൂട്ടറില്‍ ടോറസ് ലോറി ഇടിച്ച്‌ കോളേജ് അധ്യാപികയ്ക്ക് ദാരുണാന്ത്യം.എംസി റോ‍ഡിലെ കാഞ്ഞിരക്കാട് വളവില്‍ രാവിലെയായിരുന്നു അപകടം.തൃപ്പൂണിത്തുറ ആര്‍ എല്‍ വി കോളേജിലെ അധ്യാപികയും ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന കമ്മറ്റി അംഗവുമായ അല്ലപ്ര സ്വദേശിനി രഞ്ജിനിയാണ് മരിച്ചത്.കാലടി ഭാഗത്തേക്ക് സ‍ഞ്ചരിച്ച സ്കൂട്ടറിനു പിന്നില്‍ വന്നു ലോറി ഇടിക്കുകയായിരുന്നു. സ്കൂട്ടറില്‍ നിന്ന് തെറിച്ചുവീണ രഞ്ജിനിയുടെ ദേഹത്ത് സ്കൂട്ടര്‍ കയറി ഇറങ്ങുകയായിരുന്നു.കാലടി സര്‍വകലാശാല അധ്യാപകന്‍ കെ ടി സംഗമേശനാണ് ഭര്‍ത്താവ്. രഞ്ജിനി അപകട സ്ഥലത്ത് തന്നെ തല്‍ക്ഷണം മരിച്ചു.കഴിഞ്ഞ ദിവസം ഇവിടെ കെഎസ്‌ആര്‍ടിസി ബസ് സ്കൂട്ടര്‍ യാത്രികനെ ഇടിച്ച്‌ തെറിപ്പിച്ചിരുന്നു.

 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments