video
play-sharp-fill

കോട്ടയം ജില്ലയിൽ എസ്എസ്എൽസി പരീക്ഷ എഴുതിയത് 18,705 വിദ്യാർത്ഥികൾ; കഴിഞ്ഞവർഷത്തേക്കാൾ 509 വിദ്യാർഥികൾ കുറവ്; ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയത് കഞ്ഞിക്കുഴി മൗണ്ട് കാർമൽ ഹൈസ്കൂളിൽ

കോട്ടയം ജില്ലയിൽ എസ്എസ്എൽസി പരീക്ഷ എഴുതിയത് 18,705 വിദ്യാർത്ഥികൾ; കഴിഞ്ഞവർഷത്തേക്കാൾ 509 വിദ്യാർഥികൾ കുറവ്; ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയത് കഞ്ഞിക്കുഴി മൗണ്ട് കാർമൽ ഹൈസ്കൂളിൽ

Spread the love

കോട്ടയം:  ജില്ലയിൽ എസ്എസ്എൽസി പരീക്ഷയെഴുതിയത് 18,705 വിദ്യാർഥികൾ. ഇതിൽ 9,179 ആൺകുട്ടികളും 9,526 പെൺകുട്ടികളും. ആകെ 256 സ്കൂളുകളിലായാണ് ഇത്രയും വിദ്യാർഥികൾ പരീക്ഷയെഴുതിയത്. കഴിഞ്ഞ വർഷത്തെക്കാൾ 509 വിദ്യാർഥികൾ കുറവ്. ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയതു കഞ്ഞിക്കുഴി മൗണ്ട് കാർമൽ ഹൈസ്കൂളിൽനിന്നാണ് – 393 വിദ്യാർഥിനികൾ.

പെൺകുട്ടികളാണ് ഇത്തവണ കൂടുതലായി പരീക്ഷയെഴുതിയത്– 347 പെൺകുട്ടികൾ കൂടുതലായിരുന്നു. എസ്‌/സി വിഭാഗത്തിൽ 2,160 പേരും എസ്/ടി വിഭാഗത്തിൽ 325 പേരും പരീക്ഷയെഴുതി. ഒബിസി –7,602. മൂല്യനിർണയം ഏപ്രിൽ 3 മുതൽ 26 വരെ നടക്കും.

കാരാപ്പുഴ ഗവ.ഹയർ സെക്കൻഡറി സ്കൂൾ, ആർപ്പൂക്കര മെഡിക്കൽ കോളജ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലാണ് മൂല്യനിർണയം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group