
മോസ്കോ: ജനസംഖ്യയിലെ കുറവ് പരിഹരിക്കാന്‍ ഇടപെടലുമായി റഷ്യ. പ്രസവത്തിനായി സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ഏകദേശം 1,200 ഡോളർ (1.02 ലക്ഷം രൂപ) പണമായി നല്‍കുമെന്നാണ് മധ്യ റഷ്യയിലെ ഒറിയോള്‍ മേഖല വ്യക്തമാക്കിയിരിക്കുന്നത്.
ഇത്തരത്തില്‍ സ്കൂള്‍ വിദ്യാർത്ഥിനികള്‍ക്ക് പ്രസവത്തിനായി പണം നല്‍കുന്ന രാജ്യത്തെ ആദ്യത്തെ മേഖലയായി ഒറിയോള്‍ മാറി. ഗവർണർ ആൻഡ്രി ക്ലിച്ച്‌കോവാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
മോസ്കോയില്‍ നിന്ന് ഏകദേശം 320 കിലോമീറ്റർ തെക്ക് മാറി സ്ഥിതി ചെയ്യുന്ന ഒറിയോളില്‍ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ജനസംഖ്യയില്‍ ഇടിവ് രേഖപ്പെടുത്തുന്നുണ്ട്. ഏകദേശം 8,000ത്തിലധികം ആളുകളുടെ കുറവാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നേരത്തെ യൂണിവേഴ്സിറ്റി വിദ്യാര്‍ഥികള്‍ക്ക് റഷ്യയിലെ ചില മേഖലകളില്‍ പ്രസവാനുകൂല്യം നല്‍കുന്നുണ്ട്. ഈ വർഷം മുതലാണ് 1,200 ഡോളർ നല്‍കുന്ന പദ്ധതി യൂണിവേഴ്സിറ്റി തലങ്ങളില്‍ പ്രഖ്യാപിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പുതിയ ഉത്തരവ് പ്രകാരം സ്കൂള്‍ പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ക്കും ഈ പേയ്‌മെന്റുകള്‍ ബാധകമാണെന്നാണ് ഗവര്‍ണറുടെ ഉത്തരവില്‍ വ്യക്തമാക്കുന്നത്. റഷ്യയില്‍ പൊതുവെ ജനസംഖ്യയില്‍ കുറവാണ് രേഖപ്പെടുത്തുന്നത്. യുക്രൈനെതിരായ യുദ്ധമാണ് ജനസംഖ്യയിലെ കുറവ് റഷ്യ കാര്യമായി എടുക്കുന്നത്. ജനനനിരക്ക് വർധിപ്പിക്കുന്നതിന് ഊന്നല്‍ നല്‍കണമെന്ന് പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ അടിക്കടി വ്യക്തമാക്കുന്നുണ്ട്. മൂന്നോ അതിലധികമോ കുട്ടികളുള്ള കുടുംബങ്ങള്‍ സാധാരണമായി മാറണമെന്നായിരുന്നു പുടിന്‍ പറഞ്ഞിരുന്നത്.
ഗർഭഛിദ്രത്തിനുള്ള നിര്‍ബന്ധിത നീക്കം നിയമവിരുദ്ധമാക്കിയിട്ടുണ്ട്. ഇതോടൊപ്പം പ്രസവം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രസവാനുകൂല്യങ്ങളും വിപുലീകരിച്ചിട്ടുണ്ട്. റഷ്യയിലെ ജനനനിരക്ക് 25 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നതായി ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. അതേസമയം മരണനിരക്ക് വർദ്ധിക്കുന്നുമുണ്ട്.



