
കെഎസ്ആർടിസി ബസുകൾ സുന്ദരന്മാരാവുകയാണ്. ചെളിയും പൊടിയും നിറഞ്ഞ ബസ്സുകളെല്ലാം കളറാവുകയാണ്.ബസുകൾ കഴുകാൻ കൂടുതൽ ഓട്ടോമാറ്റിക് ബസ് വാഷിങ് സംവിധാനം കെഎസ്ആർടിസി ഒരുക്കുന്നു.ടെൻഡർ നടപടികളിലേക്ക് കടക്കുമ്പോൾ മാത്രമേ ഏതൊക്കെ ഡിപ്പോകളിൽ ഈ സംവിധാനം വരൂ എന്ന കാര്യത്തിൽ വ്യക്തതയുണ്ടാകു. തിരുവനന്തപുരം പാപ്പനംകോടുള്ള ഡിപ്പോയിൽ യന്ത്രവല്കൃത ബസ് കഴുകൽ യൂനിറ്റ് പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ചിരുന്നു.ഇത് വിജയമായതോടെയാണ് കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്.മൂന്നു മിനിറ്റുകൊണ്ട് ബസ് വൃത്തിയാക്കാനാകുന്ന സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ബസിന്റെ രണ്ടുവശങ്ങൾ മാത്രമാണ് യന്ത്രം വൃത്തിയാക്കുക.